Friday, August 28, 2026
Homeകേരളംഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം: ഗുരുതര വീഴ്‌ചയിൽ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടും

ഇടുക്കിയിൽ സസ്പെൻഷനിൽ കഴിയുന്ന എസ്ഐക്ക് സ്ഥാനക്കയറ്റം: ഗുരുതര വീഴ്‌ചയിൽ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടും

ഇടുക്കി: ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മദ്യപിച്ച സംഭവത്തിൽ സസ്പെൻഷനിൽ കഴിയുന്ന പോലീസ് ഉദ്യോഗസ്ഥന് ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം നൽകിയതിൽ ഗുരുതര വീഴ്ച. ഇടുക്കി കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ മുൻ എസ്.ഐ ആയിരുന്ന എൻ.എസ്. റോയിക്കാണ് നടപടി നേരിടുന്നതിനിടെ സ്ഥാനക്കയറ്റം ലഭിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോലീസ് ഉദ്യോഗസ്ഥരുടെ പ്രൊമോഷൻ പട്ടികയിലാണ് 43-ാം പേരുകാരനായി റോയി ഇടംപിടിച്ചത്

ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികളൊന്നും നിലവിലില്ലെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി (SP) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷനിലുള്ള ഉദ്യോഗസ്ഥൻ സ്ഥാനക്കയറ്റ പട്ടികയിൽ കടന്നുകൂടിയത്. പോലീസിന് വലിയ നാണക്കേടുണ്ടാക്കിയ ഈ ഗുരുതര വീഴ്ചയിൽ സംസ്ഥാന പോലീസ് മേധാവി, ഇടുക്കി എസ്.പിയിൽ നിന്ന് അടിയന്തര വിശദീകരണം തേടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ