Friday, August 28, 2026
Homeഅമേരിക്കസിറിയൻ മുൻ ഏകാധിപതി ബശ്ശാർ അൽ അസദിന് വധശിക്ഷ

സിറിയൻ മുൻ ഏകാധിപതി ബശ്ശാർ അൽ അസദിന് വധശിക്ഷ

-പി പി ചെറിയാൻ

സിറിയൻ ആഭ്യന്തരയുദ്ധകാലത്ത് യുദ്ധക്കുറ്റങ്ങളും മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും ചെയ്ത കേസിൽ മുൻ ഏകാധിപതി ബശ്ശാർ അൽ അസദിന് സിറിയൻ കോടതി ചൊവാഴ്ച വധശിക്ഷ വിധിച്ചു. അസദിന്റെ അഭാവത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

2024 ഡിസംബറിൽ അഹമ്മദ് അൽ ഷറയുടെ നേതൃത്വത്തിലുള്ള വിമതസേന ഭരണം പിടിച്ചെടുത്തതോടെ അസദും കുടുംബവും റഷ്യയിലെ മോസ്കോയിലേക്ക് കടന്നു.

അസദിന്റെ ബന്ധുവും മുൻ പൊളിറ്റിക്കൽ സെക്യൂരിറ്റി മേധാവിയുമായ ആത്തിഫ് നജീബിനും കോടതി വധശിക്ഷ വിധിച്ചു. വിചാരണ വേളയിൽ നജീബ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.

2011-ൽ ദെറാ നഗരത്തിൽ ഗവൺമെന്റ് വിരുദ്ധ വാചകങ്ങൾ എഴുതിയ കൗമാരക്കാരെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് വിചാരണയിൽ തെളിഞ്ഞത്.

നിലവിൽ റഷ്യയിൽ അഭയം തേടിയിരിക്കുന്ന അസദിനെ വിട്ടുകിട്ടാൻ റഷ്യയോട് സിറിയൻ പുതിയ ഇടക്കാല ഭരണകൂടം ആവശ്യപ്പെടുമോ എന്നതിൽ വ്യക്തതയില്ല.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ