ആവി പിടിക്കുന്നതിനിടയില്‍ പൊള്ളലേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. തൃശൂര്‍ വലക്കാവ് നെല്ലാനിയില്‍ ആണ് സംഭവം. കളപ്പുരക്കല്‍ വീട്ടില്‍ മെയ്‌ജോയുടെ മകന്‍ എയ്ഞ്ചലോ (14) ആണ് മരിച്ചത്.
പനിയെ തുടര്‍ന്ന് വീട്ടില്‍ വച്ച് പാത്രത്തില്‍ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടെ മുഖത്ത് മാരകമായി പൊള്ളലേല്‍ക്കുകയായിരുന്നു. പൊള്ളലേറ്റ് കിടക്കുന്നതായാണ് വീട്ടുകാര്‍ കണ്ടത്. കുട്ടിയെ ഉടന്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടനല്ലൂര്‍ സെന്റ് ആഗസ്റ്റിന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.



