ആര്യനാട്ടിൽ വീണ്ടും മത്സ്യവിഷബാധ. ആര്യനാട്ടിൽ മത്സ്യം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ രണ്ട് പെൺകുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവർക്കും മത്സ്യം കഴിച്ചതിനെ തുടർന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പ്രാഥമിക നിഗമനം.
ആര്യനാട് സ്വദേശികളായ വിദ്യാർത്ഥികളാണ് കാട്ടാക്കടയിലെ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. നാലു ദിവസം മുമ്പ് ആര്യനാട് മത്സ്യവിപണിയിൽ നിന്ന് വാങ്ങിയ മത്സ്യം കഴിച്ചതിന് പിന്നാലെയാണ് ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് .നേരത്തെ ആര്യനാട് മീൻ തലക്കറി കഴിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു



