Thursday, August 27, 2026
Homeഅമേരിക്കയുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു

യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാന്റെ ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടു

യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ ഇൻ്റലിജൻസ് മേധാവി മാജിദ് ഖാദമി കൊല്ലപ്പെട്ടതായി ഇറാൻ്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) സ്ഥിരീകരിച്ചു. തിങ്കളാഴ്ചയായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ അദ്ദേഹം കൊല്ലപ്പെട്ട കൃത്യമായ സ്ഥലം സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ, ടെഹ്‌റാന് ചുറ്റുമുള്ള ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നടന്ന വ്യോമാക്രമണങ്ങൾക്കിടയിലാണ് ഈ കൊലപാതകം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

“ഐആർജിസിയുടെ ഇൻ്റലിജൻസ് വിഭാഗം തലവനായ മേജർ ജനറൽ മാജിദ് ഖാദമി ഇന്ന് പുലർച്ചെ അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കൾ നടത്തിയ ക്രിമിനൽ തീവ്രവാദി ആക്രമണത്തിൽ രക്തസാക്ഷിയായി,” ഐആർജിസി തങ്ങളുടെ ടെലഗ്രാം ചാനലിലൂടെ അറിയിച്ചു. ഇറാൻ സ്റ്റേറ്റ് ലിങ്ക്ഡ് റിപ്പോർട്ടുകൾ പ്രകാരം, “അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കളുടെ” ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളം കാലം രാജ്യത്തിൻ്റെ സുരക്ഷയ്ക്കും വിപ്ലവ സംരക്ഷണത്തിനുമായി ഇൻ്റലിജൻസ് മേഖലയിൽ ഖാദമി നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് ഐആർജിസി അനുസ്മരിച്ചു.

ഇറാൻ്റെ സൈനിക നേതൃത്വത്തിന് ഏറ്റ വലിയ തിരിച്ചടിയാണിതെന്നും, ഇറാൻ-യുഎസ്-ഇസ്രായേൽ ബന്ധം കൂടുതൽ വഷളാകാൻ ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. ഇറാൻ യുദ്ധം നിലവിൽ ആറാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ