Thursday, August 27, 2026
Homeകേരളംകോന്നിയില്‍ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് നടത്തി

കോന്നിയില്‍ മെഗാ ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് നടത്തി

പത്തനംതിട്ട ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് (തപസ്സ്) സ്വന്തം തപസ് രക്‌തദാന സേനയുടെ ഇരുപത്തിമൂന്നാമത് രക്‌തദാന ക്യാമ്പ് കോന്നി എസ് എ എസ് എസ എന്‍ ഡി പി യോഗം കോളേജിൽ വെച്ച് നടന്നു. കോന്നി കോളേജ് എന്‍ സി സി എന്‍ എസ് എസ് യൂണിറ്റുകളുടെയും,പത്തനംതിട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സഹകരണത്തോടെ പത്തനംതിട്ട ഗവണ്മെന്റ് ആശുപത്രി ബ്ലഡ്‌ ബാങ്ക് ആണ് ക്യാമ്പിൽ രക്തം ശേഖരിച്ചത്.

ക്യാമ്പിൽ 50 ലധികം അംഗങ്ങൾ രക്‌തദാനം ചെയ്തു. ക്യാമ്പ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ .കിഷോർ കുമാർ ബി. എസ്. ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് കോളേജ് എന്‍ സി സി എ എന്‍ ഒ ജിജിത്ത് വി. എസ്., എന്‍ എസ് എസ് ഇൻചാർജ് ഡോ .ആര്‍ . രാജേഷ് എൻ, ഡോ.സോന എ., എസ് ബി ഐ സ്റ്റാഫുകളായ ദിനേശ്, ഗോപകുമാർ, തപസ് ഉപദേശക സമിതി അംഗം സനൂപ് കോന്നി, തപസ് എക്സിക്യൂട്ടീവ് അംഗം മഹേഷ്‌ തണ്ണിത്തോട്, തപസ് അംഗങ്ങളായ രതീഷ് പയ്യനാമൺ, അനിൽ കൂടൽ, രാകുൽ റാന്നി, സുജിത്ത് വെട്ടൂർ, ജെയ്‌സ് പുളിമുക്ക്, ബിനുകുമാർ കോന്നി, വിഷ്ണു അടൂർ , ശ്യം ലാൽ അടൂർ, മുകേഷ് പറക്കോട് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ