Saturday, September 21, 2024
Homeസിനിമ1000 ബേബീസ്: ' റഹ്മാന്റെ ആദ്യ വെബ് സീരീസ്‌ സംപ്രേഷണത്തിന് ഒരുങ്ങി.

1000 ബേബീസ്: ‘ റഹ്മാന്റെ ആദ്യ വെബ് സീരീസ്‌ സംപ്രേഷണത്തിന് ഒരുങ്ങി.

ചെന്നൈ; റഹ്മാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ തൗസന്റ്‌ ബേബീസ്’ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണത്തിന് ഒരുങ്ങി.
റഹ്മാൻ അഭിനയിക്കുന്ന ആദ്യത്തെ വെബ് സീരീസാണിത്. ബോളിവുഡ് അഭിനേത്രിയും സംവിധായികയുമായ നീനാ ഗുപ്ത പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നജീം കോയയാണ് ചിത്രത്തിന്റെ സംവിധാനം. നജീം കോയയും അറൗസ് ഇർഫാനും ചേർന്നാണ് 1000 ബേബീസിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷബീർ മലവട്ടത്താണ് നിർമ്മാണ സംഘാടകൻ.

രാധിക രാധാകൃഷ്ണൻ, സഞ്ജു ശിവരാമൻ, ജോയ് മാത്യു, അശ്വിൻ കുമാർ, ഷാജു ശ്രീധർ, ഇർഷാദ് അലി, കലേഷ് രാമാനന്ദ്, ശ്രീകാന്ത് മുരളി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നു. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനും ആര്യയും ചേർന്ന് നിർമിച്ചിരിക്കുന്ന ക്രൈം ത്രില്ലർ സീരീസിന്റെ സംഗീത സംവിധാനം ശങ്കർ ശർമ്മയും, എഡിറ്റിംഗ് ജോൺകുട്ടിയുമാണ്. മിഥുൻ എബ്രഹാമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments