Saturday, October 5, 2024
Homeസിനിമവിജയ്‌ ചിത്രം ‘ഗോട്ട്' ട്രെയിലർ പുറത്ത്; റിലീസ്‌ സെപ്‌തംബറിൽ.

വിജയ്‌ ചിത്രം ‘ഗോട്ട്’ ട്രെയിലർ പുറത്ത്; റിലീസ്‌ സെപ്‌തംബറിൽ.

ചെന്നൈ; പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത്‌ വിജയ്‌ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടെെം’ (ഗോട്ട്)ന്റെ ട്രെയിലർ പുറത്ത്. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഗോട്ടിന്റെ നിർമാണം. സെപ്തംബർ അഞ്ചിന് റിലീസ് ചെയ്യുന്ന ചിത്രം കേരളത്തിൽ ഗോകുലം മൂവീസാണ്‌ വിതരണം ചെയ്യുന്നത്‌.

വിജയ്‌യെ കൂടാതെ മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീതം. ഛായാഗ്രഹണം- സിദ്ധാർത്ഥ നൂനി, ചിത്രസംയോജനം- വെങ്കട് രാജേൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments