Friday, August 28, 2026
Homeസിനിമനിഗൂഢതയുടെ സഹോദരി' :ഹോളിവുഡില്‍ തിളങ്ങാന്‍ തബു; ഡ്യൂണ്‍ ഒരുങ്ങുന്നു; ടീസര്‍ പുറത്ത്.

നിഗൂഢതയുടെ സഹോദരി’ :ഹോളിവുഡില്‍ തിളങ്ങാന്‍ തബു; ഡ്യൂണ്‍ ഒരുങ്ങുന്നു; ടീസര്‍ പുറത്ത്.

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് തബു. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ സജീവമായ താരമിപ്പോള്‍ ഹോളിവുഡിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങുകയാണ്. ഹോളിവുഡിലെ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ മാക്‌സിന്റെ ‘ഡ്യൂണ്‍: പ്രൊഫെസി’ എന്ന വെബ് സീരീസില്‍ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് തബു അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ സീരീസിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നവംബറിലാണ് സീരീസ് മാക്‌സിലൂടെ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ പ്രശസ്ത സയന്‍സ്- ഫിക്ഷന്‍ നോവലായ ‘ഡ്യൂണ്‍’, ബ്രയാന്‍ ഹെര്‍ബെര്‍ട്ടിന്റെ ‘സിസ്റ്റര്‍ ഹുഡ് ഓഫ് ഡ്യൂണ്‍’ എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് സീരീസ് ഒരുങ്ങുന്നത്.

അതിമാനുഷികമായ കഴിവുകള്‍ നേടുന്നതിനായി തീവ്രമായ ശാരീരിക പരിശീലനത്തിനും മാനസികാവസ്ഥയ്ക്കും വിധേയരായ ബെനെ ഗെസെറിറ്റ് എന്ന സവിശേഷവും ശക്തവുമായ ഒരു സഹോദരിയുടെ ഉത്ഭവത്തെ കേന്ദ്രീകരിച്ച്, ഹെര്‍ബെര്‍ട്ടിന്റെ ഡ്യൂണ്‍ എന്ന നോവലിന്റെ സംഭവങ്ങള്‍ക്ക് ഏകദേശം 10,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സീരീസിലെ കഥ നടക്കുന്നത്. എമിലി വാട്ട്‌സണ്‍,ഒളിവിയ വില്ല്യംസ്, ട്രാവിസ് ഫിമ്മല്‍ എന്നിവരാണ് സീരീസിലെ പ്രധാന താരങ്ങള്‍.

മീര നായര്‍ സംവിധാനം ചെയ്ത ‘എ സ്യൂട്ടബിള്‍ ബോയ്’ എന്ന സീരീസിലായിരുന്നു തബുവിന്റെ ഇതിന് മുന്‍പ് പുറത്തിറങ്ങിയ സീരീസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ