Friday, March 13, 2026
Homeകേരളംചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട.

ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട.

ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം എക്‌സൈസിന്റെ വൻ കഞ്ചാവ് വേട്ട. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യാൻ എത്തിച്ച 12.5 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു.

ചങ്ങനാശേരി സ്വദേശിയായ ഷാരോൺ നജീബി നെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാൾ നിരവധി ക്രിമിനൽക്കേസുകളിൽ അടക്കം പ്രതിയാണ് എന്നു എക്‌സൈസ് സംഘം അറിയിച്ചു.

വാറണ്ട് കേസിൽ അടക്കം പ്രതിയായ ഷാരോണിനെ കണ്ട് തിരിച്ചറിഞ്ഞ ചങ്ങനാശേരി എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്യുകയും, പരിശോധന നടത്തുകയും ചെയ്തു.

ട്രെയിൻ മാർഗമാണ് ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടു വന്നത് എന്നാണ് ലഭിക്കുന്ന സൂചന.
പരിശോധനയ്ക്ക് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ സുരേഷ് ടി.എസ്, ഗ്രേഡ് പ്രിവന്റീവ് ഓഫിസര് സന്തോഷ് , പ്രിവന്റീവ് ഓഫിസർ ആന്റണി മാത്യു സിവിൽ എക്‌സൈസ് ഓഫിസർമാരായ രതീഷ് കെ.നാണു, പ്രവീൺ കുമാർ എ.ജി, ഷഫീഖ് വനിതാ സിവിൽ എക്‌സൈസ് ഓഫിസർ നിത്യാ മുരളി, പ്രിയ , ഡ്രൈവർ മനീഷ് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com