Friday, September 20, 2024
Homeകേരളംകണ്ണൂരിൽ കളരി അഭ്യസിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരിശീലകൻ അറസ്റ്റിൽ

കണ്ണൂരിൽ കളരി അഭ്യസിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരിശീലകൻ അറസ്റ്റിൽ

കണ്ണൂർ –കണ്ണൂരിൽ കളരി അഭ്യസിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പരിശീലകനായ മധ്യവയസ്കൻ അറസ്റ്റിലായി. കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിലെ തോട്ടട കാഞ്ഞിര സ്വദേശി സുജിത്ത് ഗുരുക്കളെ (54) ആണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കോടേരി അറസ്റ്റു ചെയ്തത്.

കൊൽക്കത്ത സ്വദേശിനിയാണ് സുജിത്ത് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി നൽകിയത്.കഴിഞ്ഞ നവംബർ മുതൽ മാർച്ച് വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവം. പരിശീലനത്തിനിടെ തനിച്ചായിരുന്ന സമയത്ത് 42 കാരിയെ ലൈംഗിക ചുവയോടെ പലപ്പോഴും ശരീരത്തിൽ സ്പർശിച്ചെന്നായിരുന്നു പരാതി.

കളരിയിൽ പരിശീലനത്തിനെത്തുന്ന പല പെൺകുട്ടികളോടും സമാനമായ രീതിയിൽ പ്രതി മോശമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലിസ് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സുജിത്ത് ഗുരുക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments