Wednesday, April 23, 2025
Homeകേരളം2023- ലെ 68-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് (മലയാളം) പ്രഖ്യാപിച്ചു :- മികച്ച നടൻ കുഞ്ചാക്കോ...

2023- ലെ 68-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് (മലയാളം) പ്രഖ്യാപിച്ചു :- മികച്ച നടൻ കുഞ്ചാക്കോ ബോബൻ, മികച്ച നടി ദർശന രാജേന്ദ്രൻ

2023- ലെ 68-ാമത് ഫിലിംഫെയർ അവാർഡ് സൗത്ത് (മലയാളം) പ്രഖ്യാപിച്ചു. മികച്ച നടനായി കുഞ്ചാക്കോ ബോബനും, മികച്ച നടിയായി ദർശന രാജേന്ദ്രനും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരം അലെൻസിയറിനും നടിക്കുള്ള ക്രിട്ടിക്സ് പുരസ്‌കാരം രേവതിക്കുമാണ്. തെലുങ്ക് വിഭാഗത്തിൽ ‘സീതാരാമം’ സിനിമയിലെ പ്രകടനത്തിന് നടൻ ദുൽഖർ സൽമാന് മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്‌കാരം ലഭിച്ചു.

കഴിഞ്ഞ വർഷം അപ്രതീക്ഷിതമായ കാരണങ്ങളാൽ അവാർഡ് ദാന ചടങ്ങുകൾ നടത്താനായില്ലെന്നും, അതിനാൽ കഴിഞ്ഞ വർഷം ഫിലിംഫെയർ തിളങ്ങിയ പ്രതിഭകളെ അഭിനന്ദിക്കാൻ ഡിജിറ്റലായി വിജയികളെ പ്രഖ്യാപിക്കുകയാണ് എന്നും ഫിലിംഫെയർ അറിയിച്ചു.

മികച്ച ചിത്രം: ന്നാ താൻ കേസ് കൊട്

മികച്ച സംവിധായകൻ: രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

മികച്ച സിനിമ (ക്രിട്ടിക്സ്): അറിയിപ്പ് (മഹേഷ് നാരായണൻ)

മികച്ച നടൻ: കുഞ്ചാക്കോ ബോബൻ (ന്നാ താൻ കേസ് കൊട്)

മികച്ച നടൻ (ക്രിട്ടിക്സ്):  അലൻസിയർ ലേ ലോപ്പസ് (അപ്പൻ)

മികച്ച നടി: ദർശന രാജേന്ദ്രൻ (ജയ ജയ ജയ ജയ ഹേ)

മികച്ച നടി (ക്രിട്ടിക്സ്): രേവതി (ഭൂതകാലം)

സഹ നടൻ: ഇന്ദ്രൻസ് (ഉടൽ)

സഹ നടി: പാർവതി തിരുവോത്ത് (പുഴു)

മികച്ച സംഗീത ആൽബം:  കൈലാസ് മേനോൻ (വാശി)

മികച്ച ഗാനരചന: അരുൺ അലത്ത് (ദർശന-ഹൃദയം)

മികച്ച പിന്നണി ഗായകൻ: ഉണ്ണി മേനോൻ (രതിപുഷ്പം- ഭീഷ്മ പർവ്വം)

മികച്ച പിന്നണി ഗായിക: മൃദുല വാര്യർ (മയിൽപീലി- പത്തൊൻപതാം നൂറ്റാണ്ടു)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ