Wednesday, August 26, 2026
Homeസിനിമഒടുവില്‍ ആ രഹസ്യം പുറത്തുവിട്ട് സുഷിനും പാര്‍വതിയും; ഉള്ളൊഴുക്ക്‌ ജൂൺ 21 ന്‌ വരുന്നു.

ഒടുവില്‍ ആ രഹസ്യം പുറത്തുവിട്ട് സുഷിനും പാര്‍വതിയും; ഉള്ളൊഴുക്ക്‌ ജൂൺ 21 ന്‌ വരുന്നു.

സുഷിന്‍ ശ്യാമും പാര്‍വതിയും ഇന്നലെ ഇന്‍സ്റ്റാഗ്രാമില്‍ “രഹസ്യങ്ങള്‍ എത്ര കുഴിച്ചുമൂടിയാലും അത് പുറത്തുവരും” എന്ന പോസ്റ്റ് ഇട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ അത് ചര്‍ച്ചാവിഷയമായിരുന്നു. പുതിയ ഏതെങ്കിലും സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണോ, അതോ മറ്റെന്തെങ്കിലുമാണോ ഈ പോസ്റ്റിനു പിന്നില്‍ എന്ന ചര്‍ച്ചകള്‍ക്ക് വിരാമമിട്ടുകൊണ്ട് ആ സത്യം ഇപ്പോഴിതാ വെളിപ്പെട്ടിരിക്കുന്നു. കൂടത്തായി കൊലക്കേസിനെ അടിസ്ഥാനമാക്കി “കറി& സയനൈഡ്” എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ പുതിയ ചിത്രമായ “ഉള്ളൊഴുക്കി”ന്റെ പ്രഖ്യാപനത്തിന് മുന്നോടിയായി ഇട്ട പോസ്റ്റ്‌ ആയിരുന്നു അത്. പാര്‍വതിയും ഉര്‍വശിയും ഒന്നിക്കുന്ന ഉള്ളൊക്കിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ വെള്ളിയാഴ്ച്ച പുറത്തുവിട്ടു.

റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ ആണ് നിര്‍വഹിക്കുന്നത്. ജൂൺ 21-ന് ചിത്രം തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാമും ഛായാഗ്രഹണം ഷെഹനാദ് ജലാലുമാണ്‌.”

“അസോസിയേറ്റ് പ്രൊഡ്യൂസര്‍: പഷന്‍ ലാല്‍, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് & അനിൽ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിംഗ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു & ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, പിആര്‍ഒ: ആതിര ദിൽജിത്ത് എന്നിവരാണ്‌ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ