Logo Below Image
Thursday, May 29, 2025
Logo Below Image
Homeകേരളംതൊടുപുഴയിൽ വീണ്ടും പുലിയുടെ ആക്രമണം ; കുറുക്കനെയും നായയെയും കടിച്ചു കൊന്നു ; കൂട് സ്ഥാപിച്ച്...

തൊടുപുഴയിൽ വീണ്ടും പുലിയുടെ ആക്രമണം ; കുറുക്കനെയും നായയെയും കടിച്ചു കൊന്നു ; കൂട് സ്ഥാപിച്ച് വനം വകുപ്പ്.

എറണാകുളം : തൊടുപുഴയിൽ വീണ്ടും പുലിയുടെ ആക്രമണം. ഇല്ലിചാരിയിലാണ് പുലി ഇറങ്ങിയത്. പുലി കുറുക്കനെയും നായയെയും ആക്രമിച്ചു കൊന്നു. ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ഇല്ലിചാരിയിൽ പുലിയിറങ്ങുന്നത്.

ആക്രമിച്ചത് പുലിയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. പുലിയെ പിടിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയതായി വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ആഴ്ച വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പിന്നാലെ പുലിയെ പിടിക്കാനായി കൂട് സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഇതുവരെ പുലി കുടുങ്ങിയില്ല.

അതേസമയം ഇന്നലെ തെന്മല വനം റേഞ്ചിലെ നാഗമലയിൽ ഹാരിസൺ മലയാളം തോട്ടത്തിൽ പുലിയുടെ ആക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. പുലിയുടെ ആക്രമണത്തിൽ ഒരാൾക്കു പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ സമീപത്തെ വനത്തിൽ പുലിക്കുട്ടിയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ