Tuesday, August 25, 2026
Homeഅമേരിക്കലോകമെമ്പാടുമുള്ള മലയാളികൾക്ക് സമത്വത്തിൻ്റെയും സൗഹാർദത്തിൻ്റെയും ഓണാശംസകൾ നേർന്ന് എം എ യൂസഫലി

ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമത്വത്തിൻ്റെയും സൗഹാർദത്തിൻ്റെയും ഓണാശംസകൾ നേർന്ന് എം എ യൂസഫലി

ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമത്വത്തിൻ്റെയും സൗഹാർദത്തിൻ്റെയും ഓണാശംസകൾ നേർന്ന് എം എ യൂസഫലി. സമത്വത്തിൻ്റേയും സാഹോദര്യത്തിൻ്റേയും പ്രതീകമാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഉത്സവമായാണ് ഓണത്തെ കൊണ്ടാടുന്നത്. ഒരു മതവിഭാഗം മാത്രം ആഘോഷിക്കുന്ന ഉത്സവമല്ല ഓണം. ലോകമെങ്ങുമുള്ള മലയാളികൾ ജാതിമതഭേതമന്യേ ഓണം ആഘോഷിക്കുന്നു.

കേരളം പ്രതികൂല കാലാവസ്ഥയിലൂടെ കടന്നു പോവുകയും അതിനെ തരണം ചെയ്യുമെന്നും അദ്ദേഹം ഓണ സന്ദേശത്തിലൂടെ പറഞ്ഞു. മഴക്കെടുതിയും പ്രളയക്കെടുതിയും ഈ ഓണനാളിലെ ദുരിതമാണ്. പ്രവാസലോകത്തെ സംബദ്ധിച്ച് യുദ്ധകാലത്തിലൂടെ കടന്നു പോകുകയാണ്, ഗൾഫിലെ വിശാലഹൃദയരായ ഭരണാധികാരികൾ അവിടുത്തെ പൗരന്മാരോടൊപ്പം തന്നെ നമ്മുടെ പൗരന്മാരേയും ചേർത്ത് പിടിക്കുകയാണ്. മലയാളികൾ ഒത്തു ചേരുന്ന എല്ലാ കൂട്ടായ്മകളും ഓണം ആഘോഷിക്കുന്നത് സന്തോഷം പകരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഓണനാളിൽ പ്രവാസി സഹോദരങ്ങൾക്ക് ഒരു സാധനത്തിനും ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ആവശ്യസാധനങ്ങളുടെ ലഭ്യത ലുലുസ്റ്റോറുകളിൽ ഉറപ്പാക്കുമെന്നും എം എ യൂസഫലി വ്യക്തമാക്കി.

പുതിയ തലമുറയിലെ കുട്ടികൾക്ക് പഴമയുടെ പാരമ്പര്യം നൽകേണ്ടത് അനിവാര്യമാണ്. ഓണസദ്യയും ഓണാഘോഷങ്ങളും രണ്ട് തലമുറ ഒരുമിച്ചാഘോഷിക്കുമ്പോൾ പഴയകാര്യങ്ങൾ പുതിയ തലമുറയ്ക്കും കൈമാറുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആർട്ടിഫിഷൽ ഇൻ്റലിജൻസിൻ്റെ കാലത്ത് പഴമയും പുതുമയും ഒരുമിപ്പിച്ച് ഓണം ആഘോഷിക്കണമെന്നും അദ്ദേഹം ഓണ സന്ദേശത്തിലൂടെ പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ