Thursday, June 20, 2024
Homeകേരളം🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 - 2024 | മെയ് 18 | ശനി ✍...

🌹 “ഇന്നത്തെ ചിന്താവിഷയം” 🌹 – 2024 | മെയ് 18 | ശനി ✍ പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ദൗർബല്യങ്ങളെ അതിജീവിക്കാൻ ആകട്ടെ
———————————————————–

പ്രഭാഷകൻ ഭംഗിയായി സുവിശേഷം പ്രഘാഷിക്കുന്ന ആളായിരുന്നു. എന്നാൽ, ഗോൾഫ് കളി അദ്ദേഹത്തിൻ്റെ ഒരു വലിയ ദാർബല്യവുമായിരുന്നു. ഒരവസരം കിട്ടിയാൽ, പ്രഭാഷണ ദൗത്യം പോലും മറന്ന് അദ്ദേഹം ഗോൾഫ് കളിക്കാൻ ഇറങ്ങുമായിരുന്നു. ഒരു ഞായറാഴ്ച, അദ്ദേഹം പ്രഭാഷണ ദൗത്യത്തിനൊരുങ്ങിയിറങ്ങിയപ്പോഴാണ് നാട്ടിൽ ഗോൾഫ് മത്സരം നടക്കുന്ന കാര്യമറിഞ്ഞത്. ഉടനേ തന്നെ വേഷം മാറി, അദ്ദേഹം മത്സരത്തിൽ പങ്കെടുക്കാനെത്തി. ഇതെല്ലാം കണ്ട മാലാഖ, ദൈവത്തോടു പറഞ്ഞു: “അയാൾക്കു നല്ല ശിക്ഷ കൊടുക്കണം. അയാൾ സ്വന്തം ചുമതല ഉപേക്ഷിച്ചാണു ഗോൾഫ് കളിക്കാൻ പോയത്”. ദൈവം സമ്മതം മൂളി. പക്ഷെ, മത്സരം കഴിഞ്ഞപ്പോൾ, പ്രഭാഷകൻ ജേതാവായി. ഇതോടെ മാലാഖയ്ക്കു ദേഷ്യമായി. ദൈവം പറഞ്ഞു: “ഇതിൽക്കൂടുതൽ എന്തു ശിക്ഷയാണു ഞാനയാൾക്കു നൽകേണ്ടത്? ഞായറാഴ്ച നടന്ന മത്സരത്തിൽ ജേതാവായ കാര്യം, അയാൾക്ക് ആരോടെങ്കിലും പറയാനൊക്കുമോ?”

നേർവഴിയിൽ സമ്പാദിച്ചവ മാത്രമേ, പരസ്യമാക്കാൻ കഴിയൂ. അതു സമ്പത്താണെങ്കിലും, സന്തോഷമാണെങ്കിലും. ഏതാണു കൂടുതൽ ദു:ഖകരം? മത്സരത്തിൽ ജയിക്കാതിരിക്കുന്നതോ, അതോ ജയിച്ച കാര്യം ഒളിപ്പിച്ചു വയ്ക്കേണ്ടി വരുന്നതോ?

പ്രലോഭനം സംഭവിക്കുന്നതു ചെറിയ കാര്യങ്ങളിൽ ആണെങ്കിലും, പ്രലോഭനം ഒരു ചെറിയ കാര്യമല്ല. ചെറിയ ദാർബല്യങ്ങളാണ് വലിയ വീഴ്ചകളിലേക്ക് ഒരാളെ നിയക്കുന്നത്. ചെറുത്തു നിൽക്കാനാകാത്ത ചെറിയ പ്രലോഭനങ്ങൾ, ഒരാൾ കരഗതമാക്കിയ വലിയ നന്മകളുടെയും നേട്ടങ്ങളുടെയും വില കളയും. പർവ്വതങ്ങളിൽ തട്ടിയല്ല, പാറക്കഷണങ്ങളിൽ തട്ടിയാണ് മനുഷ്യരെല്ലാം വീഴുന്നത്. ലോകം കീഴടക്കിയവർപോലും, അടിയറവു പറയുന്നത് സ്വന്തം ദൗർബല്യങ്ങൾ മൂലമാണ് . നമുക്ക് ദൗർബല്യങ്ങളെ അതിജീവിക്കാൻ ആകട്ടെ

സർവ്വേശ്വരൻ സഹായിക്കട്ടെ..
എല്ലാവർക്കും നന്മകൾ നേരുന്നു.
നന്ദി, നമസ്ക്കാരം.

പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments