Tuesday, September 17, 2024
Homeഇന്ത്യബം​ഗാളിലെ ഡോക്ടറുടെ കൊലപാതകം; ഞായറാഴ്ചയോടെ തെളിയിച്ചില്ലെങ്കിൽ കേസ് സിബിഐക്ക് വിടും: മമതാ ബാനർജി.

ബം​ഗാളിലെ ഡോക്ടറുടെ കൊലപാതകം; ഞായറാഴ്ചയോടെ തെളിയിച്ചില്ലെങ്കിൽ കേസ് സിബിഐക്ക് വിടും: മമതാ ബാനർജി.

കൊൽക്കത്ത; പശ്ചിമബം​ഗാളിലെ ആർജി കാർ ഹോസ്പിറ്റലിൽ പി ജി ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ഞായറാഴ്ചയോടെ തെളിയിച്ചില്ലെങ്കിൽ, സിബിഐക്ക് കൈമാറുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

“ഞായറാഴ്ചയ്ക്കകം കേസ് തെളിയിക്കാൻ പോലീസിന് കഴിയുന്നില്ലെങ്കിൽ ഞങ്ങൾ ഈ കേസ് സിബിഐക്ക് കൈമാറും. കേന്ദ്ര അന്വേഷണ ഏജൻസിയുടെ വിജയ നിരക്ക് വളരെ കുറവാണ്. എങ്കിലും കേസ് സിബിഐക്ക് കൈമാറാൻ തന്നെയാണ് തീരുമാനം” ഡോക്ടറുടെ വീട് സന്ദർശിച്ച ശേഷം മമത പറഞ്ഞു.

അതേസമയം, ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യമൊട്ടാകെ പ്രതിഷേധം തുടരുകയാണ്. ആർജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് തൻറെ സ്ഥാനവും സർക്കാർ സർവീസും രാജിവെച്ചു.

വെള്ളിയാഴ്ച അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടറാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടരുകയാണ്. 31കാരിയായ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറെ കൊലപ്പെടുത്തിയ പ്രതി കൃത്യം നടത്തിയശേഷം തെളിവുനശിപ്പിക്കാനും ശ്രമം നടത്തിയെന്ന് പൊലീസ് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments