വിക്ടോറിയ ഗൗരി യുടെ നിയമനം സുപ്രീം കോടതി ശരി വച്ചു. വാദം കേൾക്കുന്നതിനിടെ വിറ്റോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി സത്യപ്രതിഞ്ജ ചെയ്തു.
കൊളീജിയം തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നിയമനം തടയാതിരുന്നത്.
കൊളീജിയം തീരുമാനം റദ്ദാക്കാനും കഴിയില്ല എന്ന് വ്യക്തമാക്കിയ കോടതി, വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്ത ഹർജികളും തള്ളി.
കൊളീജയം തീരുമാനം പുനപരിശോധിക്കുന്നത് പല പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നും രാഷ്ട്രീയ ചായ് വ് ഉള്ളവരെ മുമ്പും ജഡ്ജിയായി നിയമിച്ചിട്ടുണ്ടന്നും സുപ്രീംകോടതി വിലയിരുത്തി.
വിദ്വേഷ പ്രസംഗം നടത്തി എന്ന വിമർശനം നേരിട്ടാണ് വിക്‌ടോറിയ ഗൗരി ആരോപണ വിധേയയാകുന്നത്.