Monday, February 9, 2026
Homeസിനിമമകളുമൊപ്പമുള്ള യാത്ര വീഡിയോയ്ക്ക് അടിയില്‍ മുഴുവന്‍ നിറഞ്ഞത് മുനവച്ചുള്ള ചോദ്യങ്ങള്‍;പ്രതികരിച്ച് നടി ഷെമി മാര്‍ട്ടിന്‍.

മകളുമൊപ്പമുള്ള യാത്ര വീഡിയോയ്ക്ക് അടിയില്‍ മുഴുവന്‍ നിറഞ്ഞത് മുനവച്ചുള്ള ചോദ്യങ്ങള്‍;പ്രതികരിച്ച് നടി ഷെമി മാര്‍ട്ടിന്‍.

വൃന്ദാവനം എന്ന ജനപ്രിയ സീരിയലിലെ ഓറഞ്ച് എന്ന കഥാപാത്രമാണ് നടി ഷെമി മാര്‍ട്ടിനെ മിനിസ്‌ക്രീന്‍ ആരാധര്‍ക്ക് ജനപ്രിയമാക്കിയത്. പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇന്നും ഓറഞ്ചിന്റെ പേരിലാണ് ഷെമി അറിയപ്പെടുന്നത്. വിവാഹ ശേഷം അഭിനയ ലോകത്തു നിന്നും മാറി നിന്ന ഷെമി സ്വന്തം സുജാത, നന്ദനം തുടങ്ങിയ പരമ്പരകളിലൂടെയാണ് തിരിച്ചു വന്നത്. ഇപ്പോള്‍ മാംഗല്യത്തിലെ മീരയായി അഭിനയിക്കുന്ന നടി ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞു കഴിയുകയുമാണ്.

ഏകമകളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത നടി ഒഴിവ് കിട്ടുന്ന ഇടവേളകളിലെല്ലാം മകള്‍ക്കൊപ്പം യാത്രയും പോകാറുണ്ട്. അതുപോലെ കഴിഞ്ഞ ദിവസം പോയ യാത്രയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച നടിയെ തേടിയെത്തിയത് കമന്റ് ബോക്സുകളിലെ കുത്തിക്കുത്തിയുള്ള ചോദ്യങ്ങളായിരുന്നു.

അതിനെ തുടര്‍ന്നാണ് നടി വീണ്ടും വീഡിയോയുമായി എത്തിയത്. അമ്മയും മകളും മാത്രമാണ് പോയതെങ്കില്‍ ആരാണ് വീഡിയോ എടുത്തു തന്നത് തുടങ്ങി ക്യാമാറാമാനുണ്ടോ എന്നിങ്ങനെ പോകുന്നു കമന്റ് ബോക്സിനെ ചോദ്യങ്ങള്‍. ഇതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് രൂക്ഷമായിട്ടാണ് ഹാസ്യരൂപേണേ നടി പ്രതികരിച്ചിരിക്കുന്നത്. താന്‍ ഇന്‍സ്റ്റഗ്രാമിനെ ഒരു വരുമാന സ്രോതസായി കാണുന്നയാളാണെന്നും അതു ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ മറ്റൊരാളെ ആ ചുമതല ഏല്‍പ്പിക്കുകയും ചെയ്യും.

അല്ലെങ്കില്‍ ആരെയെങ്കിലും സഹായത്തിനു വിളിക്കും. സിംഗിള്‍ പാരന്റിനോ അല്ലെങ്കില്‍ കുട്ടികളുമായി യാത്ര പോയിട്ടുള്ളവര്‍ക്കോ അറിയാം ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. അതിനൊക്കെ പറ്റിയ ഒരു സ്ഥലം എന്ന രീതിയിലാണ് അവിടെ പോയതും അതിനെ കുറിച്ചു പറഞ്ഞതും. പക്ഷെയത് ഇതൊരു പരദൂഷണം പോലെ പറഞ്ഞു പരത്തരുത്. എന്റെ അമ്മയ്ക്ക് ഇത് ഒട്ടും സഹിക്കാന്‍ പറ്റിയിട്ടില്ലെന്നും ഒരുപക്ഷെ നടക്കാന്‍ സാധ്യതയുള്ള രണ്ടാം വിവാഹം വരെ മുടങ്ങിപ്പോയേക്കാമെന്ന് അമ്മ ആശങ്കപ്പെടുന്നുവെന്നും നടി ഹാസ്യ രുപേണേ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com