Wednesday, June 24, 2026
Homeസിനിമ65 ദിവസങ്ങള്‍ പിന്നിട്ട് ദിലീപ് ചിത്രം D-150യുടെ ഷൂട്ടിംഗ്;മാജിക് ഫ്രെയിംഒരുക്കുന്ന ചിത്രത്തിന്റെ .സെറ്റില്‍ ആഘോഷമൊരുക്കി അണിയറ...

65 ദിവസങ്ങള്‍ പിന്നിട്ട് ദിലീപ് ചിത്രം D-150യുടെ ഷൂട്ടിംഗ്;മാജിക് ഫ്രെയിംഒരുക്കുന്ന ചിത്രത്തിന്റെ .സെറ്റില്‍ ആഘോഷമൊരുക്കി അണിയറ പ്രവര്‍ത്തകര്‍.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച്, ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ദിലീപ് നായകനായ D-150 ചിത്രത്തിന്റെ ഷൂട്ടിംഗ് 65 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ സെറ്റില്‍ വന്‍ ആഘോഷമൊരുക്കി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ആകെയുള്ള ഷൂട്ടിംഗ് ഷെഡ്യുളുകള്‍ 85 ദിവസങ്ങളാണ്. 62-മത്തെ ദിനത്തില്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന മഞ്ജുപിള്ളയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു. ഈ ഒരു സന്തോഷം കേക്ക് മുറിച്ച് ലൊക്കേഷനില്‍ ആഘോഷിച്ചു. ചിത്രത്തിന്റ തുടര്‍ന്നുള്ള ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

ദിലീപിന്റെ 150-മത്തെ ചിത്രവും മാജിക് ഫ്രെയിംസിന്റെ 30-മത്തെ നിര്‍മാണ ചിത്രവുമാണിത് .ലിസ്റ്റിന്‍ സ്റ്റീഫന്‍-ദിലീപ് കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്ന ചിത്രവും. അതുകൊണ്ട് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകളും ഏറെയാണ്.

ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനല്‍ ദേവ്. ഛായാഗ്രഹണം രണ്‍ദീവ.സിദ്ദിഖ്,ബിന്ദു പണിക്കര്‍,മഞ്ജു പിള്ള,ധ്യാന്‍ ശ്രീനിവാസന്‍,ജോണി ആന്റണി,ജോസ് കുട്ടി, എന്നീ പ്രമുഖ താരങ്ങളെ കൂടാതെ

നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു. ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍, നെയ്മര്‍,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പം ഉള്ള മൂന്നാമത്തെ ചിത്രവും.

ചിത്രത്തിന്റെ എഡിറ്റര്‍ സാഗര്‍ ദാസ്.കോ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍.അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ബബിന്‍ ബാബു. ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്. ആര്‍ട്ട് അഖില്‍ രാജ് ചിറയില്‍. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് റഹീം കൊടുങ്ങല്ലൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ഭാസ്‌കര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രജീഷ് പ്രഭാസന്‍. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ് ബിനു ബ്രിങ് ഫോര്‍ത്ത്. സ്റ്റില്‍സ് പ്രേംലാല്‍ പട്ടാഴി . കാസ്റ്റിംഗ് ഡയറക്ടര്‍ ബിനോയ് നമ്പാല. ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്. വിതരണം മാജിക് ഫ്രെയിംസ്.എറണാകുളവും പരിസരപ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com