Wednesday, August 5, 2026
Homeഅമേരിക്കഎച്ച്-1ബി, എൽ-1 വിസ പുതുക്കലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി യു.എസ്; തിരിച്ചടി നേരിടുന്നത് ഇന്ത്യൻ പ്രൊഫഷണലുകൾക്ക്

എച്ച്-1ബി, എൽ-1 വിസ പുതുക്കലുകൾക്ക് പുതിയ ഫീസ് ഏർപ്പെടുത്തി യു.എസ്; തിരിച്ചടി നേരിടുന്നത് ഇന്ത്യൻ പ്രൊഫഷണലുകൾക്ക്

വാഷിംഗ്‌ടൺ ഡി സി: എച്ച്-1ബി, എൽ-1 വിസകളുടെ കാലാവധി നീട്ടിനൽകുന്നതിനും പുതിയ ഫീസ് ഈടാക്കാൻ അമേരിക്കൻ ഭരണകൂടം തയ്യാറെടുക്കുന്നു. പുതിയ വിസകൾക്ക് പുറമെ വിസ പുതുക്കുന്ന (Extensions) ഘട്ടത്തിലും ‘9-11 റെസ്പോൺസ് ആൻഡ് ബയോമെട്രിക് എൻട്രി-എക്സിറ്റ് ഫീസ്’ ബാധകമാക്കുന്നതാണ് പുതിയ നിയമം.

ഈ മാറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യൻ പ്രൊഫഷണലുകളെയാണ്. 2025 ലെ കണക്കുകൾ പ്രകാരം എച്ച്-1ബി വിസ പുതുക്കിയവരിൽ 77.6 ശതമാനവും ഇന്ത്യക്കാരാണ്. അതിനാൽ ആമസോൺ, ടി.സി.എസ്, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ ഐ.ടി, ടെക്നോളജി കമ്പനികൾക്ക് വിദേശ ജീവനക്കാരെ നിലനിർത്താൻ വൻ തുക അധികമായി ചെലവഴിക്കേണ്ടി വരും. ജീവനക്കാരിൽ പകുതിയിലധികവും എച്ച്-1ബി/എൽ-1 വിസയിലുള്ള, യു.എസിൽ 50-ൽ അധികം ജീവനക്കാരുള്ള കമ്പനികളെയാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ