ഫിലഡൽഫിയ: പരേതനായ ജോസഫ് സക്കറിയ തെക്കുംതലക്കലിന്റെ സഹധർമ്മണി റേച്ചൽ ജോസഫ് (85) നിര്യാതയായി. പരേത ബെൻസേലം സെൻറ് ജൂഡ് മലങ്കര കത്തോലിക്ക പള്ളി ഇടവകാംഗമാണ്.
പരേത തുമ്പമൺ വട്ടടികാലായിൽ പുത്തൻവീട്ടിൽ (പകലോമറ്റം) കുടുംബാംഗവും, പരേതരായ വി.കെ ഫിലിപ്പിന്റെയും. മറിയാമ്മ ഫിലിപ്പിന്റെയും പുത്രിയുമാണ്. ജോസഫ് സക്കറിയ (ബിജു) . സുജ വർഗീസ് . റൂബി തോമസ്, പരേതയായ റാണി ഫ്രാൻസിസ് എന്നിവർ മക്കളാണ്.
മരുമക്കൾ: മറിയാമ്മ സക്കറിയ. വർഗീസ് മണപ്പുറത്ത്. ഷാജി തോമസ്, ഫ്രാൻസിസ് ദേവസ്യ.
മൃതസംസ്കാര ശുശ്രുഷയുടെ സമയ ക്രമീകരണങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.



