Wednesday, June 24, 2026
Homeഅമേരിക്കആപ്പിള്‍ ഇന്റലിജന്‍സ് ഐഒഎസ്18 നൊപ്പം ഫോണുകളിലെത്തില്ല; എങ്കിലും നിരാശരാകേണ്ട.

ആപ്പിള്‍ ഇന്റലിജന്‍സ് ഐഒഎസ്18 നൊപ്പം ഫോണുകളിലെത്തില്ല; എങ്കിലും നിരാശരാകേണ്ട.

വരാനിരിക്കുന്ന ഐഒഎസ് 18 പതിപ്പിനെയും ഐപാഡ് ഒഎസ് 18 നേയും വേറിട്ടതാക്കുന്നത് അതില്‍ വരുന്ന ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ്. എന്നാല്‍ സെപ്റ്റംബറില്‍ ഔദ്യോഗികമായി പുതിയ ഒഎസുകള്‍ പുറത്തിറക്കുന്നതിനൊപ്പം ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉണ്ടാവില്ലെന്നാണ് ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒക്ടോബറിലാണ് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉപകരണങ്ങളിലെത്തുകയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ഐഒഎസ് 18 ഉം, ഐപാഡ് ഒഎസ് 18 ഉം അവതരിപ്പിച്ച് ആഴ്ചകള്‍ക്ക് ശേഷമായിരിക്കും ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ഉള്‍പ്പെടുന്ന പുതിയ ഫീച്ചറുകള്‍ ആപ്പിള്‍ അവതരിപ്പിക്കുക.

ഐഒഎസ് 18.1, ഐപാഡ് ഒഎസ് 18.1 ബീറ്റാ പതിപ്പുകളിലൂടെ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ ആദ്യമായി ഡെവലപ്പര്‍മാര്‍ക്ക് ലഭ്യമാക്കാനൊരുങ്ങുകയാണ് കമ്പനി. ഈ ആഴ്ച തന്നെ ബീറ്റാ അപ്‌ഡേറ്റ് എത്തിയേക്കും.

ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്, എം1 ചിപ്പിലും അതിന് ശേഷം ഇറങ്ങിയ ചിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഐപാഡ്, മാക്ക് എന്നിവയിലുമാണ് ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ അവതരിപ്പിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com