Monday, August 24, 2026
Homeഇന്ത്യ'രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു'; ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സി.ജെ.പി

‘രാജ്യത്തെ യുവതയെ സർക്കാർ വഞ്ചിച്ചു’; ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സി.ജെ.പി

ഡൽഹിയിൽ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കാൻ സി.ജെ.പി. സെപ്റ്റംബർ 5- ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് പ്രഖ്യാപിച്ച് കൊക്രോച്ച് ജനതാ പാർട്ടി.സിജെപി പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ജൂലൈ 25-ന് നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന് സി.ജെ.പി. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവർ പ്രതിഷേധത്തിൽ പങ്കെടുക്കും. രാജ്യത്തെ യുവതലമുറയോട് സർക്കാർ വഞ്ചന കാണിച്ചെന്ന് സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി വ്യക്തമാക്കി. പ്രതിഷേധം സമാധാനപരമായിരിക്കും.

നീറ്റ് ഇരകളുടെ കുടുംബങ്ങൾ സമരത്തിൽ പങ്കെടുക്കും. ജൂലൈയിലെ സമരത്തിൽ പോലീസിൻ്റെ മർദനത്തിന് ഇരയായവരുടെ ബന്ധുക്കളും എത്തും. സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് നേതാക്കൾ പറഞ്ഞു.ഇന്ത്യ ഗേറ്റിൽ സെപ്തംബർ അഞ്ചിന് മാർച്ച് ആരംഭിക്കുക. നേരത്തെ സമരം നിർത്തുമ്പോൾ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടാത്തതാണ് സിജെപി വീണ്ടും സമരത്തിലേക്ക് കടക്കാൻ കാരണം.

പോലീസ് കേസുകൾ പിൻവലിച്ചില്ലെന്ന് മാത്രമല്ല, നീറ്റ് കാരണം മരിച്ചവർക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് നേതാക്കൾ പറയുന്നു.പോലീസ് ആസ്ഥാനത്തേക്കുള്ള മാർച്ച് സമാധാനപരമായിരിക്കും എന്നാണ് സിജെപി. നേതാക്കൾ അറിയിച്ചു. സർക്കാരിൻ്റെ വിദ്യാഭ്യാസ നയങ്ങളുടെ ഇരകളുടെ കുടുംബങ്ങളാണ് സമരം നയിക്കുക എന്നതാണ് എടുത്തു പറയേണ്ടത്. ജൂലൈയിലെ സമരം പിൻവലിക്കുമ്പോൾ കേസുകൾ ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.

മരിച്ച വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്നും പറഞ്ഞിരുന്നു. ഇതൊന്നും പാലിക്കപ്പെട്ടില്ല.അതേസമയം, രാജ്യത്തെ സ്‌കൂളുകളുടെ നിലവാരം ഉയർത്തണം എന്ന് സിജെപി സർക്കാരുകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രമന്ത്രിമാരുടെ വീടുകൾ പണപ്പെരുപ്പവും തൊഴിലില്ലായ്മയും ശക്തമായി സർക്കാർ അനാവശ്യമായ ചെലവുണ്ടാക്കുകയാണെന്ന് കോൺഗ്രസും എപിപിയും കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ