Monday, August 24, 2026
Homeകേരളം'ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാൻ സർക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ട്': മുഖ്യമന്ത്രി വി ഡി...

‘ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാൻ സർക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ട്’: മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാൻ സർക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുര ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം സംസാരിക്കുകയായിരുന്നു. തന്നിരിക്കുന്ന മുഴുവൻ തുക ചിലവാക്കണം. ഈ പണം മാർക്കറ്റിൽ ഉണ്ടാകും കൂടുതൽ നികുതി ഉണ്ടാകും. അങ്ങനെ മണി സർക്കുലേഷൻ ഉണ്ടാകും. അതാണ് വേണ്ടത്.

ഓണക്കാലമാണ് പ്രകൃതിയുടെ മനോഹാരിത മുഴുവൻ ജീവിതത്തിലും ഉണ്ടാകണം. അതാണ് എല്ലാവരുടെയും ആഗ്രഹം. ഓണാനുഭവങ്ങൾ വരുന്ന കാലത്തും തുടരണം. ലോകത്തിന് മുന്നിൽ അത് അവതരിപ്പിക്കാൻ കഴിയണം. ലോകത്തിൻ്റെ മുന്നിൽ ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. അതിന് എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും. കായലും കരയും ബന്ധിപ്പിച്ച് കൊണ്ടുള്ള ഇൻ്റെഗ്രേറ്റഡ് ടൂറിസം പദ്ധതി കൊണ്ടുവരും.

മിനിമം മൂന്ന് ദിവസം മുതൽ ഒരാഴ്ച വരെ ഒരു ടുറിസ്റ്റ് കേരളത്തിൽ വന്നാൽ ചിലവഴിക്കാൻ ആകണം അതാണ് ലക്ഷ്യം. ബീച്ച് ടൂറിസം, റിവർ ഫോറെസ്റ്റ് ടൂറിസം പ്രൊമോട്ട് ചെയ്യാൻ ആകണം. ഇൻ്റർനാഷണൽ മാരിടൈം മ്യൂസിയം ഉണ്ടാകും. കേരളത്തിൽ ഫിലിം സിറ്റി ഉണ്ടാകും തലസ്ഥാന നഗരത്തിനായി വിപുലമായ പദ്ധതി ഉണ്ടാകും. ആ പ്രഖ്യാപനം അടുത്ത് ഉണ്ടാകും. അതൊരു സസ്പെൻസ് ആയിരിക്കട്ടെ. സമഗ്രമായ ടൂറിസം പദ്ധതിയാണ് കേരളത്തിൻ്റെ സ്വപ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓണം മലയാളികളുടെ ജീവിതത്തിൻ്റെ ഭാഗമാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. കാലം, വേഷം രൂപം ഭാവങ്ങൾക്ക് അതീതം. മഹാബലി എന്നൊരു പേര് ഓർക്കണം. അദ്ദേഹം ഭരിച്ചിരുന്ന സമയത്ത് സമത്വം ഉണ്ടായിരുന്നു. അന്ന് കേരളം എന്തായിരുന്നു എന്നത് മാറി മാറി വരുന്ന മുഖ്യമന്ത്രിമാർക്ക് ഉദാഹരണം.
ഒരു നല്ല ഭരണാധികാരി കാലങ്ങൾക്ക് അതീതമായി ആഘോഷിക്കപ്പെടും.

അതിന് ഉദാഹരണമാണ് മഹാബലി. കേരളം ടൂറിസത്തിൻ്റെ കാര്യത്തിൽ മുന്നിൽ. ടൂറിസം എവിടെ ഉണ്ടോ അവിടെ ലഹരി ഉണ്ടാകും. അവിടെ ആണ് സർക്കാർ കൊണ്ട് വന്ന തൂഫാൻ പദ്ധതിയുടെ പ്രാധാന്യം. യുവതലമുറയെ ലഹരിയിൽ നിന്ന് കരകയറ്റാൻ തൂഫാൻ കഴിയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ