ഗ്ലാസ്ഗോയിൽ നടക്കുന്ന 2026 കോമൺവെൽത്ത് ഗെയിംസിൽ ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. ഇത്തവണ മെഡൽ സ്വന്തമാക്കിയത് ലവ്പ്രീത് സിംഗ് ആണ്. പുരുഷന്മാരുടെ 110 കിലോഗ്രാമിന് മുകളിൽ ഭാരമുള്ളവരുടെ വിഭാഗത്തിലാണ് ലവ്പ്രീത് സിംഗ് വെള്ളി മെഡൽ നേട്ടം സ്വന്തം പേരിലാക്കിയത്.
28-കാരനായ ലവ്പ്രീത് സ്നാച്ച് ഇനത്തിൽ ഗെയിംസ് റെക്കോർഡ് സൃഷ്ടിച്ചെങ്കിലും ഒടുവിൽ വെള്ളി മെഡൽ കൊണ്ട് തൃപ്തിപെടേണ്ടി വന്നു. ന്യൂസിലാൻഡിൻ്റെ ഡേവിഡ് ആൻഡ്രൂ ലിറ്റിക്കാണ് സ്വർണ്ണം. ഇംഗ്ലണ്ടിൻ്റെ ആൻഡ്രൂ ഗ്രിഫിത്ത്സ് വെങ്കലം നേടി.
ഇതോടെ ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരങ്ങൾ നേടിയ മെഡലുകളുടെ എണ്ണം എട്ടായി ഉയർന്നു. നേരത്തെ, മീരാഭായ് ചാനു , ഋഷികാന്ത സിംഗ് , മുത്തുപാണ്ടി രാജ, ബിന്ദ്യാറാണി ദേവി, ജ്ഞാനേശ്വരി യാദവ്, വല്ലൂരി അജയ ബാബു, ഹർജീന്ദർ കൗർ എന്നിവരും ഭാരോദ്വഹനത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയിരുന്നു. ഇതോടെ ഗെയിമിൽ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം പതിനേഴ് ആയി.
മൂന്ന് സ്വർണ്ണവും , പത്ത് വെള്ളിയും നാല് വെങ്കല മെഡലുകളുമാണ് ഇത് വരെ ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കിയത്.51 സ്വർണ്ണമടക്കം 110 മെഡലുകളുമായി ഓസ്ട്രേലിയയാണ് മെഡൽ നിലയിൽ ഒന്നാമത്.



