Saturday, June 20, 2026
Homeഅമേരിക്കOpen up ആകണോ? (Part -20) ✍ പ്രശാന്ത് വാസുദേവ് (മുൻ...

Open up ആകണോ? (Part -20) ✍ പ്രശാന്ത് വാസുദേവ് (മുൻ ഡെപ്യൂട്ടി ഡയറക്ടർ കേരള ടൂറിസം വകുപ്പ് & ടൂറിസം കൺസൾട്ടൻ്റ്).

വർഷങ്ങളായി ഒരുമിച്ച് ഒരേ വീട്ടിൽ, ഒരേ മുറിയിൽ അന്തിയുറങ്ങുന്ന ദമ്പതികളല്ലേ?
ദാമ്പത്യം ഒരു ബോറിങ്ങിലേക്ക് മാറിയിട്ടുണ്ടോ ?ഒരു വിരസത, മടുപ്പ്,പരസ്പരം പൊരുത്തപ്പെടാൻ ആവാത്ത ഒരു അവസ്ഥ അങ്ങനെ ചിലതെങ്കിലും ഉണ്ടോ?
അത് നിങ്ങളെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടോ?

സ്വാഭാവികമാണ്.
മരണം വരെ നിങ്ങൾ രണ്ട് വ്യക്തികളാണ്.
രണ്ട് രീതികളിൽ ചിന്തിക്കുന്ന,
രണ്ട് സ്വഭാവസവിശേഷതകൾ ഉള്ള,
രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും വന്ന രണ്ടു വ്യക്തികൾ.
കുടുംബം എന്ന ഒരു ലക്ഷ്യത്തിനായി മാത്രം നിങ്ങൾ ഒത്തുചേരുന്നു.
അതിനായി നിങ്ങൾ വിട്ടുവീഴ്ചകൾ ചെയ്യുന്നു.
അതിനായി നിങ്ങൾ പരസ്പരം പൊറുക്കുന്നു.

പക്ഷേ അവിടെ പൊരുത്തക്കേടുകൾ ഉണ്ടാകും,
അസ്വാരസ്യങ്ങൾ ഉണ്ടാകും, കലഹങ്ങൾ ഉണ്ടാകും, ഈഗോ ക്ലാഷുകൾ ഉണ്ടാകും,
ആശ നിരാശകൾ ഉണ്ടാകും.
അവയെ നിങ്ങൾ തിരിച്ചറിഞ്ഞ്,
പരസ്പരം തുറന്നുപറഞ്ഞ് പരിഹരിച്ച് മുന്നോട്ടു പോകുന്നിടത്താണ് ദാമ്പത്യം വിജയിക്കുന്നത്.

എങ്കിലും ,
വിരസത, ബോറിംഗ് ക്രമേണ കടന്നുവരും.

ഈ ബോറിങ് വല്ലാതെ ബുദ്ധിമുട്ടിക്കുകയാണെങ്കിൽ,
ഒരു പരീക്ഷണം നടത്തിയാലോ ?
ഇത് സൈക്കോളജിസ്റ്റുകൾ / ദാമ്പത്യ വിദഗ്ദ്ധർ സമ്മതിക്കുമോ എന്നെനിക്കറിയില്ല !

നിങ്ങളിൽ ഒരാൾ കുറച്ചു നാളത്തേക്ക് ഒന്ന് മാറിനിൽക്കുക.
കൂടുതലും പുരുഷനാകും ഇത് എളുപ്പം.
മാറിനിൽക്കുക എന്നാൽ പിണങ്ങിപ്പോവുക എന്നല്ല.
മാറിനിൽക്കുക എന്നാൽ മറക്കുക എന്നല്ല.

നിങ്ങൾ വിരസതയ്ക്ക് ഒരു ബ്രേക്ക് എടുക്കുന്നു.
ഒരാൾ ഒരു യാത്ര പോകുന്നു.
സാമാന്യം ദീർഘമായ ഒരു യാത്ര.
കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന ഒരു യാത്ര.
അത് വിനോദയാത്ര ആവണം എന്ന് തന്നെയില്ല.
വളരെ അടുപ്പമുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക്, അല്ലെങ്കിൽ സുഹൃത്തിൻറെ വീട്ടിലേക്ക് ആകാം.
അവിടെ നിങ്ങൾ ഒരാഴ്ച തങ്ങുന്നു.

നോക്കൂ , ഇത്തരം ഒരു യാത്രയെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അത്രയും ദിവസം പങ്കാളി വീട്ടിൽ തനിച്ചല്ലേ,
എങ്ങനെ കാര്യങ്ങളൊക്കെ നടക്കും എന്ന ചിന്ത മനസ്സിൽ വരുന്നുണ്ടോ?
പങ്കാളി പോകുന്നു എന്നറിയുമ്പോൾ തന്നെ നിങ്ങളുടെ ഉള്ളിൽ എന്തോ തിളച്ചു മറിയുന്നുണ്ടോ?
എങ്കിൽ നിങ്ങൾക്ക് പങ്കാളിയോട് സ്നേഹവും കരുതലും പഴയതുപോലെ അല്ലെങ്കിൽക്കൂടിയും തുടരുന്നു എന്നർത്ഥം.
നമുക്ക് അതൊന്ന് ദൃഢമാക്കാം.

ഒരാഴ്ച അല്ലെങ്കിൽ അതിൽ കൂടുതൽ നാളുകൾ നിങ്ങൾ പരസ്പരം മാറിനിൽക്കുക.
വിരസത ഉണ്ടായിരുന്നുവെങ്കിലും അങ്ങനെ മാറി നിൽക്കുന്ന ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങൾ ഒരു ശൂന്യത തോന്നാം.
പിന്നീടുള്ള ചില ദിവസങ്ങൾ,
നിങ്ങൾ നിങ്ങളിൽ തന്നെ ഫോക്കസ് ചെയ്യും.
നിങ്ങൾ നിങ്ങളെ ഒന്ന് സ്നേഹിക്കാൻ തുടങ്ങും.
പരസ്പരമുള്ള ഫോൺവിളികൾ അപ്പോഴും ഉണ്ടാകും.
ചില അന്വേഷണങ്ങൾ, സുഖവിവരങ്ങൾ അങ്ങനെ ചിലത്.

നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്ന മൂന്നു നാല് ദിവസങ്ങളിൽ,
നിങ്ങളുടെ വിരസത ക്രമേണ അലിഞ്ഞു തുടങ്ങും.
വല്ലാത്ത ഒരു ശാന്തത,
ഒരു പുതുമ ജീവിതത്തിൽ അനുഭവപ്പെട്ടു തുടങ്ങും.
പങ്കാളി ഒപ്പമുണ്ടായിരുന്ന ദിവസങ്ങളിലെ സുഖമുള്ള ഓർമ്മകൾ നിങ്ങളെ തേടി വരും.
നിങ്ങൾ കാളിദാസൻ പാടിയ ‘വിപ്രലംഭശൃംഗാരത്തിലേക്ക്’ പോകും.
താൽക്കാലികമായി നിങ്ങളിൽ നിന്ന അകന്ന പങ്കാളിയോട് റൊമാൻസ് തോന്നും.
അയാൾ അടുത്ത് വേണമെന്ന ആഗ്രഹം തോന്നിത്തുടങ്ങും.
ആ ആഗ്രഹം പിന്നെ മൂത്തു മൂത്തു വരും.
അപ്പോഴേ പോയ ആൾ തിരിച്ചുവരാവൂ.

ഞാനിതിനെ Distance Therapy എന്ന് വിളിക്കട്ടെ!

‘ചെറിയ തമാശ’യായി പറഞ്ഞതാണെങ്കിലും,
ഇത് നടക്കുമോ ഇല്ലയോ എന്നുള്ളതല്ല.
ഇത്തരം ചില മാറിനിൽക്കലുകൾ,
താൽക്കാലിക വേർപിരിയലുകൾ
ദാമ്പത്യത്തിൽ ആവശ്യമാണ്.
എന്തും ബോറാകുന്നത് അത് നിത്യേന നമ്മോടൊപ്പം നമ്മെ വിട്ടുമാറാതെ കൂടുമ്പോഴാണ് !
ഇടയ്ക്കൊക്കെ അതിനെ ഒന്ന് അകറ്റിനിർത്തിയാൽ അതിന് മാധുര്യം കൂടും.

ഒരു ചിന്ത ഇട്ടുതന്നു എന്നേയുള്ളൂ.

🩸സ്നേഹം🩸

💗നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും💗

ശാന്ത് വാസുദേവ്

(മുൻ ഡെപ്യൂട്ടി ഡയറക്ടർ – കേരള ടൂറിസം വകുപ്പ് &
ടൂറിസം കൺസൾട്ടൻ്റ്).

RELATED ARTICLES

3 COMMENTS

  1. ഈ തമാശയിലും അല്പം കാര്യമുണ്ട് എന്ന് തോന്നുന്നു

  2. ഇടയ്ക്കൊന്ന് മാവിന്റെ ചുവട്ടിലെങ്കിലും കുറച്ചുനേരം പോയി നിന്നിട്ട് വരണം എന്ന് പണ്ടുള്ളവർ പറയും…😃

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com