Thursday, August 27, 2026
Homeഇന്ത്യദില്ലി കലാപ ​ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം

ദില്ലി കലാപ ​ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം

ദില്ലി കലാപ ​ഗൂഢാലോചനക്കേസിൽ ഉമർ ഖാലിദിന് 3 ദിവസത്തെ ഇടക്കാല ജാമ്യം. ഇടക്കാല ജാമ്യം അനുവദിച്ചത് ദില്ലി ഹൈക്കോടതിയാണ്. അമ്മയുടെ സർജറി മുൻനിർത്തി അമ്മയെ കാണാൻ ജാമ്യം അനുവദിച്ചത്.

ദില്ലി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് ഇക്കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. അമ്മയുടെ ശസ്ത്രക്രിയയ്ക്കും, അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനും വേണ്ടി 15 ദിവസത്തെ ഇടക്കാല ജാമ്യമാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അമ്മയുടേത് നിസാര ശാസ്ത്രക്രിയയാണെന്നും പരിചരണത്തിന് പിതാവും സഹോദരിയുമുണ്ടെന്ന് ദില്ലി പൊലീസിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചിരുന്നു.

അമ്മാവൻ അടുത്ത ബന്ധുവല്ലെന്നും ജാമ്യം നൽകേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കഴിഞ്ഞ ദിവസം യു എ പി എ കേസുകളിൽ പോലും ജാമ്യം അവകാശമാണെന്ന രീതിയിൽ സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് പരാമർശം നടത്തിയ സാഹചര്യത്തിൽ കൂടിയാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്.

പ്രതിയെ ദീർഘനേരം വിചാരണയ്ക്ക് മുമ്പ് തടങ്കലിൽ വയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെ ആയിരുന്നു ഈ തീരുമാനം. ജൂൺ രണ്ടിന് നടക്കാനിരിക്കുന്ന ഉമർ ഖാലിദിൻ്റെ അമ്മയുടെ ശസ്ത്രക്രയയ്ക്ക് മുന്നേയും ശേഷവും പരിചരിക്കുന്നതിനായാണ് ജാമ്യാപേക്ഷ നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ