Tuesday, August 25, 2026
Homeകേരളംകോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

ആരോ​ഗ്യ രം​ഗത്ത് കേരളം കൈവരിച്ച കുതിപ്പിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിൽ കണ്ടത്.
കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ഹൃദയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമയി പൂർത്തിയായി. തിരുവനന്തപുരത്ത് വാഹനാപകടത്തിൽ മരിച്ച കൃഷ്ണലാലിൻ്റെ ഹൃദയം കുമരകം സ്വദേശി അരുണിനാണ് നൽകിയത്.

തിരുവനന്തപുരത്ത് നിന്നും കൃഷ്ണ ലാലിൻറെ ഹൃദയം പ്രത്യേക ഏയർ ആബുലൻസ് മാർഗം ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. ഡോക്ടർ ടി കെ ജയകുമാറിൻ്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ രാത്രി വൈകിയാണ് അവസാനിച്ചത്. അരുണിൻ്റെ ശസ്ത്രിയ്ക്ക് ആവശ്യമായ 14 ലക്ഷം രൂപ പണം വി എൻവാസവൻ്റെ നേതൃത്വത്തിലാണ് സമാഹരിച്ചത്.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കും വരെ കുടുംബത്തോടൊപ്പം വി എൻ വാസവൻ മെഡിക്കൽ കോളേജിൽ തുടർന്ന ശേഷമാണ് മടങ്ങിയത്. കേരളത്തിലെ എൽ ഡി എഫ് സർക്കാരിൻ്റെ പ്രവർത്തകന മികവിൻ്റെ ഭാ​ഗമായാണ് ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഹൃദയം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ ഇടയായതെന്നതും മറ്റൊരു വസ്തുതയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ