(അശ്വതി, ഭരണി കാര്‍ത്തിക “1”)
ഏരീസ് (Arise – മേടം രാശി)
ചെലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. പണം കാര്യക്ഷമമായി ഉപയോഗിക്കുക. ബജറ്റ് വളരെ ശ്രദ്ധാപൂർവം തയ്യാറാക്കുക. അധിക ചെലവുകൾ മനസിലാക്കുക. ശാരീരികാസ്വാസ്ഥതകൾ ഉണ്ടാകിനിടയുണ്ട്. ചെറിയ തലവേദന നിങ്ങളെ പിടികൂടിയേക്കാം. അമിത ജോലി ചെയ്യാതിരിക്കുക. വിശ്രമിക്കാൻ സമയം കണ്ടെത്തുക.
(കാര്‍ത്തിക”2,3,4 “,രോഹിണി, മകയിരം”1,2”)
(Taurus – ഇടവം രാശി):
വളരെ തിരക്കേറിയ ദിനമായിരിക്കും. നിങ്ങളുടെ മനസിന്റെ ഊർജ്ജം നിങ്ങളെ തളരാതെ മുന്നോട്ട് നയിക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ദേഷ്യം വരാനിടയുള്ള സാഹചര്യങ്ങൾ ഉണ്ടാകാം. മനോനിയന്ത്രണം കൈവരിക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാം.
(മകയിരം”3,4″,തിരുവാതിര, പുണര്‍തം”1,2,3 “)
(Gemini – മിഥുനം രാശി):
ബന്ധങ്ങളിൽ നിന്നും അമിതമായി ഒന്നുംപ്രതീക്ഷിയ്ക്കാതിരിക്കുക. അത് നിങ്ങളെ നിരാശപ്പെടുത്തും. നിങ്ങൾക്കനുകൂലമല്ലാത്തതിനെ വിട്ടുകളയുക. പകരം പുതിയ കാര്യങ്ങളെ കണ്ടെത്താൻ ശ്രമിക്കുക.
(പുണര്‍തം “4”,പൂയം ,ആയില്ല്യം)
(Cancer – കര്‍ക്കിടകം രാശി)
നിയമപരമായ കാര്യങ്ങളിൽ ഇടപെടാൻ യോജിച്ച ദിവസമാണ്. തീർപ്പുകൽപ്പിക്കാത്ത പ്രശ്നങ്ങളിൽ മികച്ച പരിഹാരം നിർദേശിക്കാൻ നിങ്ങൾക്ക് സാധിക്കും. ഇതിലൂടെ നിങ്ങളുടെ പേരും പ്രശസ്തിയും ഉയരും. തൊഴിൽ മേഖലയിൽ നിങ്ങൾക്ക് മുഗണന ലഭിക്കും.
(മകം , പൂരം , ഉത്രം “1”)
(Leo – ചിങ്ങം രാശി)
നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയിൽ നിന്നുമുള്ള പ്രണയ ഭാവം നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങൾക്ക് സന്തോഷകരമായ ഒരു ദിവസമായിരിക്കും. ബാക്കി വെച്ച എല്ലാ ജോലികളും പൂർത്തീകരിക്കും. നിങ്ങളെ അറിയുന്ന ആരെങ്കിലും നിങ്ങൾക്ക് പുതിയ ചില കാര്യങ്ങൾ വാഗ്ദാനം ചെയ്തേക്കാം. അത് സ്വീകരിക്കുന്നത് നന്മയ്ക്ക് വേണ്ടിയായിരിക്കും. കാഴ്ചയ്ക്ക് തകരാറുണ്ടാകാതെ ശ്രദ്ധിക്കുക.
കന്നി (ഉത്രം “2,3,4”,അത്തം, ചിത്തിര “1,2,”)
(Virgo – കന്നി രാശി)
സജീവമായി പ്രവർത്തിക്കാൻ ഈ ദിവസത്തിൽ സാധിക്കും. നിങ്ങൾക്ക് എന്തെങ്കിലും ആഗ്രഹങ്ങളുണ്ടെകിൽ അത് സാക്ഷാത്കരിക്കാനായി ഈ ദിവസത്തിൽ പ്രവർത്തിക്കും. ദീർഘകാല പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉചിതമായ സമയമാണ്.
തുലാം (ചിത്തിര”3,4″,ചോതി, വിശാഖം”1,2,3″)
(Libra – തുലാം രാശി)
വളരെക്കാലമായി അകന്നു കഴിയുന്ന സുഹൃത്തുക്കളുമായി സംസാരിക്കാൻ സാധിക്കും. ഒറ്റയ്ക്ക് സമയം ചിലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കും. തിരക്കുള്ള നാളുകൾ നിങ്ങളെ തേടി വരുന്നുണ്ട്, അതിനാൽ ഇത് വിശ്രമിക്കാനുള്ള സമയമാണ്.
വൃശ്ചികം (വിശാഖം,”4″അനിഴം,തൃക്കേട്ട)
(Scorpio – വൃശ്ചിക രാശി)
ജോലിയിൽ ഒരു പുതിയ സംവിധാനങ്ങൾ കൊണ്ടുവരാൻ നിങ്ങൾ ശ്രമിച്ചേക്കും. എന്നാൽ അവ വിമർശനത്തിന് ഇടയാക്കും. വ്യക്തിപരമായ ജോലികൾ എല്ലാം തന്നെ പൂർത്തീകരിക്കും. നിങ്ങളെടുക്കുന്ന തീരുമാനങ്ങൾ അല്ലെങ്കിൽ മാറ്റങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുന്നവയായിരിക്കും.
ധനു (മൂലം,പൂരാടം,ഉത്രാടം”1″ )
( Sagittarius – ധനു രാശി):
പഴയ ഫോട്ടോകളിലൂടെയോ വ്യക്തികളിലൂടെയോ ഫോൺ കോളിലൂടെയോ നിങ്ങൾക്ക് ഗൃഹാതുരത്വം അനുഭവപ്പെട്ടേക്കാം. മാനസികമായി തളർച്ച നേരിടും. വ്യായാമമോ ധ്യാനമോ നിങ്ങളെ സുഖപ്പെടുത്തും.
മകരം (ഉത്രാടം “2,3,4”,തിരുവോണം, അവിട്ടം”1,2)
(Capricorn – മകരം രാശി):
കുടുംബത്തിനു വേണ്ടി ഒരു ചെറിയ യാത്ര ചെയ്യേണ്ടതായി വരും. ഷോപ്പിംഗ് നടത്താനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ അഭാവത്തിൽ ജോലി കാര്യം തകരാറിലാകുമെന്ന ചിന്ത ഉണ്ടാകണം. ജോലി സംബന്ധമായ വിഷയങ്ങൾ നിയന്ത്രണത്തിൽ ആണെന്നു ഉറപ്പു വരുത്തുക. വിശ്വാസയോഗ്യമല്ലാത്ത സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക.
കുംഭം (അവിട്ടം”3,4″,ചതയം, പൂരുരുട്ടാതി “1,2,3”)
(Aquarius – കുംഭം രാശി)
നിങ്ങൾ എന്തിനെങ്കിലും വേണ്ടി തയ്യാറെടുക്കുകയാണെങ്കിൽ റിഹേഴ്സലുകളും പരിശീലന സെഷനുകളും മൂലം ഈ ദിവസം തിരക്കുള്ളതായി മാറും. വിദ്യാർത്ഥികൾ, അധ്യാപകർ, പരിശീലകർ എന്നിവർക്ക് സാധാരണ ദിവസത്തേക്കാൾ തിരക്ക് അനുഭവപ്പെടും. ജോലിയിൽ നല്ല പുരോഗതി പ്രതീക്ഷിക്കാം.
(പൂരുരുട്ടാതി”4″, ഉതൃട്ടാതി, രേവതി )
(Pisces- മീനം രാശി)
അടുത്തിടെ ജീവിതത്തിലുണ്ടായ പ്രതിസന്ധിക്ക് ഒടുവിൽ പരിഹാരമാകും. പുതിയ വാഹനം വാങ്ങാൻ ഉചിതമായ ദിവസമാണ്. വിദ്വേഷം ഒഴിവാക്കുക. പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ ശ്രമിക്കുക.
തയ്യാറാക്കിയത്: റാം സാഗർ തമ്പുരാൻ
Ramsagarthampuran (Astro_Numerologist)
Contact number: 91+ 8301036352
WhatsApp: 91+7907244210.
Gmail: samkhiyarathnam@gmail. Com.



