Friday, August 28, 2026
Homeഇന്ത്യമുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ടറും നടനുമായ സലീല്‍ അങ്കോളയുടെ അമ്മയെ വീട്ടില്‍ കഴുത്തറുത്തു മരിച്ച...

മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ടറും നടനുമായ സലീല്‍ അങ്കോളയുടെ അമ്മയെ വീട്ടില്‍ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി

പൂനെ: മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരവും സെലക്ടറും നടനുമായ സലീല്‍ അങ്കോളയുടെ അമ്മ മാലാ അശോക് അങ്കോളയെ(77) വീട്ടില്‍ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തി. പൂനെയിലെ ഡെക്കാന്‍ ജിംഖാന പ്രദേശത്തെ പ്രഭാത് റോഡിലെ ഫ്ലാറ്റിൽ വെള്ളിയാഴ്ച വൈകിട്ടോടെയാണ് സലീല്‍ അങ്കോളയുടെ അമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ തണ്ടെത്തിയത്.വീട്ടുജോലിക്കാരി വൈകിട്ട് വീട്ടിലെത്തി വാതിലില്‍ മുട്ടിയപ്പോള്‍ ആരും തുറക്കാത്തതിനെത്തുടര്‍ന്ന് ഇവര് ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഇവരുടെ സാന്നിധ്യത്തില്‍ വാതില്‍ തുറന്നപ്പോഴാണ് കഴുത്തറുത്ത് മരിച്ച നിലയില്‍ ചോര വാര്‍ന്നു കിടക്കുന്നത് കണ്ടത്. മാലാ അശോക് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സന്ദീപ് സിംഗ് ഗില്‍ പറഞ്ഞു.

മാനസികപ്രശ്നങ്ങള്‍ അലട്ടിയിരുന്ന മാലാ അശോക് മകള്‍ക്കൊപ്പമായിരുന്നു ഫ്ലാറ്റില്‍ താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വീടിനുള്ളില്‍ പിടിവലിയോ ബലപ്രയോഗമോ നടന്നതിന്‍റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും പൊലീസും വീട്ടില്‍ നിന്ന് അസ്വാഭാവിക ശബ്ദങ്ങളൊന്നും കേട്ടില്ലെന്ന് പ്രദേശവാസികളും പറഞ്ഞു. എങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമെ കൊലപാതക സാധ്യത തള്ളിക്കളയാനാവു എന്നാണ് പൊലീസിന്‍റെ നിലപാട്. സമീപപ്രദേശങ്ങളിലെ സിസി ടിവി അടക്കം പൊലീസ് പരിശോധനക്ക് വിധേയമാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ