Tuesday, September 24, 2024
Homeഅമേരിക്കതാന്യ ഷെമി (20) പെൻസിൽവേനിയയിൽ അന്തരിച്ചു

താന്യ ഷെമി (20) പെൻസിൽവേനിയയിൽ അന്തരിച്ചു

മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂജെഴ്സി: അടിമാലി സ്വദേശികളും ന്യൂജേഴ്‌സിയിലെ കെൻഡൽ പാർക്ക് നിവാസികളുമായ ഷെമി അന്ത്രു – ജിഞ്ചു ഷെമി ദമ്പതികളുടെ മകള്‍ താന്യ ഷെമി (20) പെന്‍സില്‍‌വേനിയയില്‍ അന്തരിച്ചു.

ഡെലവേര്‍ യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ വിദ്യാർത്ഥിനിയായിരുന്നു താന്യ. പ്രസിഡൻഷ്യൽ സ്‌കോളർ എന്ന നിലയിൽ ശ്രദ്ധേയയായിരുന്നു. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദം ഷെമി സഹോദരനാണ്.

കഴിഞ്ഞ രണ്ട് ദിവസമായി മസ്തിഷ്‌ക രക്തസ്രാവത്തെ തുടർന്ന് ഫിലാഡൽഫിയയിലെ യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍‌വേനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു താന്യ.

ഇന്ന് (ആഗസ്റ്റ് 2 വെള്ളിയാഴ്ച) ഉച്ചയ്ക്ക് 1:00 മണിക്ക് ബ്രണ്‍സ്‌വിക്കിലുള്ള ഇസ്ലാമിക് സൊസൈറ്റി ഓഫ് സെന്‍‌ട്രല്‍ ജെഴ്സിയില്‍ (ഐഎസ്‌സിജെ) മയ്യത്ത് നിസ്കാരവും, തുടര്‍ന്ന് 2:00 മണിക്ക് ഹാമില്‍ടണിലുള്ള ഗ്രീന്‍‌വുഡ് സെമിത്തേരിയില്‍ ഖബറടക്കവും നടക്കും.

താന്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാനും, സന്ദേശങ്ങള്‍ അയക്കാനും ആഗ്രഹിക്കുന്നവര്‍ ഈ ഇ-മെയിലില്‍ അയക്കാവുന്നതാണ്: thanya.shemi.condolences@gmail.com

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments