Logo Below Image
Friday, May 30, 2025
Logo Below Image
Homeകേരളംതലശ്ശേരിയിൽ ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരിക്ക് തുണയായി ബസ് ജീവനക്കാർ.

തലശ്ശേരിയിൽ ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരിക്ക് തുണയായി ബസ് ജീവനക്കാർ.

തലശ്ശേരി: ബസ് യാത്രയ്ക്കിടെ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം . തലശ്ശേരി – പാനൂർ വിളക്കോട്ടൂർ റൂട്ടിൽ സർവീസ് നടത്തുന്ന ആയില്യം ബസ്സിൽ യാത്ര ചെയ്യവേയാണ് യുവതിക്ക് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടത്.

തലശ്ശേരിയിൽ നിന്നും ബസ് പുറപ്പെട്ട് കീഴ്‌ വന്തി മുക്കിലെത്തിയപ്പോഴാണ് സംഭവം. കണ്ടക്ടർ ടിക്കറ്റ് ചോദിക്കാനെത്തിയപ്പോൾ മുൻവശത്തെ പെട്ടി സീറ്റിലിരുന്ന യുവതി കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് ബസ് ഓടിച്ചു കയറ്റി. ജീവനക്കാർ തന്നെ യാത്രക്കാരിയെ താങ്ങിയെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു .

പാലക്കൂൽ സ്വദേശിനിയായ യുവതിക്കൊപ്പം 2 മക്കൾ കൂടി ഉണ്ടായിരുന്നു. ഡ്രൈവർ നിജിൽ മനോഹർ, കണ്ടക്ടർ ടിഎം ഷിനോജ്, ക്ലീനർ യദു കൃഷ്ണ എന്നിവരുടെ സമയോചിത പ്രവൃത്തിയെ യാത്രക്കാരും, മറ്റുള്ളവരും അഭിനന്ദിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ