Thursday, September 19, 2024
Homeകേരളംകൊടുങ്ങല്ലൂരില്‍ ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിയിരുന്ന വയോധികൻ്റെ തൊട്ടരികിൽ കൂടി പാമ്പ്.

കൊടുങ്ങല്ലൂരില്‍ ക്ഷേത്രപരിസരത്ത് കിടന്നുറങ്ങിയിരുന്ന വയോധികൻ്റെ തൊട്ടരികിൽ കൂടി പാമ്പ്.

കൊടുങ്ങല്ലൂരിലെ ക്ഷേത്രപരിസരത്തെ ആല്‍ത്തറയില്‍ സുഖമായി കിടന്നുറങ്ങിയിരുന്ന വയോധികന്റെ ദേഹത്തിനരികിലൂടെയാണ് വലിയൊരു ചേര കയറി പോയത്. സമീപത്തെ ആളുകള്‍ ബഹളം വച്ചതോടെ വയോധികൻ ചാടി എഴുന്നേല്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആല്‍ത്തറയില്‍ ഇരുന്ന മറ്റ് ആളുകള്‍ പാമ്പിനെ കണ്ട് മാറുന്നതും ബഹളം വച്ച്‌ വയോധികനെ എഴുന്നേല്‍പ്പിക്കുന്നതും വീഡിയോയില്‍ കാണാം. വിഷമുള്ള പാമ്പല്ലാത്തതിനാല്‍ വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കായിരുന്നു. ചേരയാണെന്ന് അറിഞ്ഞതോടെയാണ് വയോധികനും ആശ്വാസമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments