Sunday, September 22, 2024
Homeകേരളംമുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഒരു വർഷമാകുന്നു. ഒന്നാം ചരമവാർഷികാചരണം 18-ന് പുതുപ്പള്ളിയില്‍.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഒരു വർഷമാകുന്നു. ഒന്നാം ചരമവാർഷികാചരണം 18-ന് പുതുപ്പള്ളിയില്‍.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിടവാങ്ങിയിട്ട് ഒരു വർഷമാകുന്നു. ഒന്നാം ചരമവാർഷികാചരണം 18-ന് പുതുപ്പള്ളിയിൽ. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നടത്തുന്ന പരിപാടി രാവിലെ 11-ന് പുതുപ്പള്ളി സെന്റ്. ജോർജ് ഓർത്തഡോക്സ് വലിയപള്ളി പാരീഷ് ഹാളില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംചെയ്യും.

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആയിരത്തിലധികം കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ സഹായവിതരണം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ തുടങ്ങിയവ ദിനാചരണത്തിന്റെ ഭാഗമായി നടക്കും.

ജൂലായ് 14-ന് പുതുപ്പള്ളിയിലെ ജനങ്ങള്‍ക്കായി ഒരുലക്ഷം രൂപയുടെ ഉമ്മൻചാണ്ടി ചികിത്സാ സഹായപദ്ധതി ഉദ്ഘാടനം, 15-ന് തിരുവനന്തപുരത്ത് ഉമ്മൻചാണ്ടി ലീഡർഷിപ്പ് സമ്മിറ്റ്, 16-ന് കന്യാകുമാരിയില്‍ ഒരു കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോല്‍ദാനം, 17-ന് തിരുവനന്തപുരത്ത് ചിത്രപ്രദർശനം.

18-ന് കോട്ടയം മാമ്മൻമാപ്പിള ഹാളില്‍ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഉദ്ഘാടനം, ഉന്നതവിജയം നേടിയവർക്കുള്ള എക്സലൻസ് അവാർഡ് വിതരണം, 20-ന് തിരുവനന്തപുരത്ത് മെഡിക്കല്‍ ക്യാമ്ബ്, 21-ന് ബാഡ്മിന്റണ്‍-ക്രിക്കറ്റ് ടൂർണമെൻറുകള്‍ തുടങ്ങിയവയുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments