Logo Below Image
Friday, May 30, 2025
Logo Below Image
Homeകായികംരണ്ട് ദിവസം കൊണ്ട് 880 രൂപ കൂടി; 54,000 കടന്ന് പൊന്ന് വില.

രണ്ട് ദിവസം കൊണ്ട് 880 രൂപ കൂടി; 54,000 കടന്ന് പൊന്ന് വില.

സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനയില്‍ ഇന്ന് സ്വര്‍ണത്തിന് പവന് 54,000 രൂപ കടന്നാണ് വിപണി വിലയെത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപ കൂടി 6785 രൂപയിലും പവന് 560 രൂപ കൂടി 54280 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപ കൂടി 5650 രൂപയാണ് ഇന്നത്തെ വില. പവന് 480 രൂപ കൂടി 45200 രൂപയിലെത്തി. രണ്ട് ദിവസം കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ 880 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
അതേസമയം ഇന്ന് ഒരു ഗ്രാം വെള്ളിവില ഒരു രൂപ കൂടി 92 രൂപയിലെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ