Tuesday, August 25, 2026
Homeഇന്ത്യ‘ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗങ്ങളെ മതത്തിന്റെ പേരിൽ കോൺ​ഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ഇന്ത്യൻ ക്രിക്കറ്റ് ടീം അം​ഗങ്ങളെ മതത്തിന്റെ പേരിൽ കോൺ​ഗ്രസ് തീരുമാനിക്കും’; പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിദ്വേഷ പരാമർശം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷത്തിന് മുൻ​ഗണന നൽകുകയാണ് കോൺ​ഗ്രസിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശിലെ ധാറിൽ പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. മതത്തിൻ്റെ അടിസ്ഥാനത്തിൽ ക്രിക്കറ്റ് ടീമിന് അകത്തും പുറത്തും ആരൊക്കെ ഉണ്ടായിരിക്കണമെന്ന് കോൺ​ഗ്രസ് തീരുമാനിക്കുമെന്ന് മോദി പറഞ്ഞു.

രാമക്ഷേത്രം സംബന്ധിച്ച സുപ്രീം കോടതി വിധി മറികടക്കാനാണ് കോൺഗ്രസിൻ്റെ ഉദ്ദേശമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അയോധ്യയിലെ ക്ഷേത്രത്തിന് ബാബറി പൂട്ട് സ്ഥാപിക്കുന്നതിനോ ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുന്നതിനോ കോൺ​ഗ്രസിന് കഴിയാതിരിക്കാൻ തനിക്ക് 400 സീറ്റുകൾ ആവശ്യമാണെന്ന് മോദി പറഞ്ഞു.
“ഇന്ത്യ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിലാണ്. ഇന്ത്യയിൽ ‘വോട്ട് ജിഹാദ്’ വേണോ അതോ ‘രാമരാജ്യം’ വേണോ എന്ന് നിങ്ങൾ തീരുമാനിക്കണം എന്ന് മോദി മധ്യപ്രദേശിൽ പ്രസം​ഗിക്കവേ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ