Thursday, July 17, 2025
Homeഇന്ത്യമുണ്ടിനീര് രോഗം രാജ്യത്താകെ ആശങ്ക പടർത്തി വ്യാപിക്കുന്നു, സ്വയം ചികിത്സ പാടില്ലെന്ന് മുന്നറിയിപ്പ്

മുണ്ടിനീര് രോഗം രാജ്യത്താകെ ആശങ്ക പടർത്തി വ്യാപിക്കുന്നു, സ്വയം ചികിത്സ പാടില്ലെന്ന് മുന്നറിയിപ്പ്

മുണ്ടിനീര് രാജ്യത്താകെ ആശങ്ക പടർത്തി വ്യാപിക്കുന്നു . കേരളത്തിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും രോഗം വ്യാപിക്കുന്നത് ആശങ്ക ഉയ‍ർത്തുന്നുണ്ട്. മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി പല സംസ്ഥാനങ്ങളിലും കേസുകൾ ഉയരുകയാണ്. അഞ്ച് മുതൽ ഒൻപത് വയസിനിടയിലുള്ള കുട്ടികളിലും കൗമാരക്കാരിലും രോഗം വ്യാപിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രോഗ വ്യാപാനം തടയാൻ കർശന നടപടികൾ സർക്കാരുകൾ സ്വീകരിക്കുന്നുണ്ടെങ്കിലും മാതാപിതാക്കളും കൃത്യമായി രോഗത്തെ പ്രതിരോധിക്കാനുള്ള നടപടികളും മുൻകരുതലുകളും എടുക്കണം.

മുണ്ടിനീര് അഥവ മംമ്സ് എന്ന രോഗം പൊതുവെ കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. ഉമിനീരിൽ ഉണ്ടാകുന്ന വൈറസ് ബാധയാണ് മുണ്ടിനീര്. കുട്ടികളെയും അതുപോലെ കൗമാര പ്രായത്തിലുള്ളവരെയുമാണ് രോഗം കൂടുതലായി ബാധിക്കുന്നത്. രോഗമുള്ളവർ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ അല്ലെങ്കിൽ മൂക്ക് ചീറ്റുമ്പോഴോ സ്രവങ്ങൾ മറ്റുള്ളവരിലേക്ക് പടരുകയും രോഗം വ്യാപിക്കുകയും ചെയ്യും. ഈ സ്രവങ്ങൾ വീഴുന്ന സ്ഥലങ്ങളിൽ മറ്റുള്ളവർ പിടിക്കുന്നതിലൂടെയും രോഗം പടരാനുള്ള സാധ്യത കൂടുതലാണ്. രോഗമുള്ളവർ മൂക്ക് പൊത്തി വേണം ചുമ്മയ്ക്കാനും തുമ്മാനുമെന്ന് മുന്നറിയിപ്പ്.

താടയിലെ നീരാണ് രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. ഉമിനീർ ഗ്രന്ഥി നീര് വച്ച് വീർക്കുന്നതാണിത്.വൈറസ് ശരീരത്തിൽ കയറി ഏകദേശം 12 മുതൽ 25 ദിവസങ്ങൾക്കുള്ളിൽ രോഗം ലക്ഷണങ്ങൾ പുറത്ത് വരാൻ തുടങ്ങും. ഗ്രന്ഥി വീർക്കുന്നതിനൊപ്പം പനി, തലദേവ, പേശി വേദന, ക്ഷീണം, ഭക്ഷണം കഴിക്കാൻ തോന്നാതിരിക്കുക തുടങ്ങിയവയൊക്കെ മറ്റ് ലക്ഷണങ്ങളാണ്. മുഖത്തുണ്ടാകുന്ന വേദനയും ഇതിൻ്റെ ലക്ഷണമാണ്. വാ കൊണ്ട് ചവയ്ക്കുമ്പോൾ താടിയെല്ലിനും മറ്റും വേദന അനുഭവപ്പെടാം.

രോഗ ലക്ഷണമുള്ളവർ സ്വയം ചികിത്സ ചെയ്യാതിരിക്കുന്നതാണ് എപ്പോഴും ഉചിതം. വൈറസ് ബാധിക്കുന്ന പകുതി പേർക്ക് മാത്രമേ രോഗലക്ഷണങ്ങൾ ഉണ്ടാകാറുള്ളൂ. ഇത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കൃത്യസമയത്ത് രോഗം ചികിത്സിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. വൃഷണങ്ങളില്‍ വീ ക്കം, അണ്ഡാശയങ്ങളില്‍ വീക്കം, എന്‍സഫലൈറ്റിസ് (തലച്ചോര്‍ വീ ക്കം), മെനിഞ്ചൈറ്റിസ് (തലച്ചോറിനെ പൊതിഞ്ഞിരിക്കുന്ന സ്തരസ്തത്തിലെ വീക്കം), കേൾവി കുറവ് എന്നിവയെല്ലാം രോഗം ഗുരുതരമാകുന്ന സാഹചര്യങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്.

രോഗത്തിന് പ്രത്യേകിച്ച് മരുന്നില്ലെന്നത് വലിയ വെല്ലുവിളിയാണ്. വാക്സിന് എടുക്കുന്നതാണ് രോഗ പ്രതിരോധത്തിനുള്ള പോംവഴി. ശുചിത്വം പാലിക്കുന്നതിലൂടെ രോഗം ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും. മാസ്ക് ഉപയോഗിക്കുകയും രോഗമുള്ളവരിൽ നിന്ന് അകലം പാലിക്കുകയും ചെയ്യണം. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള കാര്യങ്ങൾ സ്വീകരിക്കുകയും ചെയ്യണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ