Wednesday, March 25, 2026
Homeഇന്ത്യസര്‍വകലാശാലയിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ല.

സര്‍വകലാശാലയിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കാണാനില്ല.

ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിലെ സര്‍വകലാശാല കാംപസിലെ വാട്ടര്‍ ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഗൗതം ബുദ്ധ സര്‍വകലാശാലയിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെ വാട്ടര്‍ടാങ്കിലാണ് കഴിഞ്ഞദിവസം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ച യുവതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം വാട്ടര്‍ടാങ്കില്‍ തള്ളിയതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

ഭര്‍ത്താവിനും ഭര്‍തൃമാതാവിനും ഒപ്പം സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന യുവതിയുടെ മൃതദേഹമാണ് വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയത്. അതേസമയം, ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും താമസ്ഥലത്തുനിന്ന് കാണാതായിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തി മൃതദേഹം ഉപക്ഷേിച്ചശേഷം ഇരുവരും രക്ഷപ്പെട്ടതായാണ് പോലീസ് കരുതുന്നത്.

സര്‍വകലാശാലയ്ക്ക് സമീപത്തെ ജിംസ് ആശുപത്രിയിലാണ് യുവതിയുടെ ഭര്‍ത്താവ് ജോലിചെയ്തിരുന്നത്. ഇരുവരും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്നാണ് അയല്‍ക്കാരുടെ മൊഴി. ഞായറാഴ്ച രാത്രിയും ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ ഒളിവില്‍പ്പോയ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കണ്ടെത്താനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com