Tuesday, August 25, 2026
Homeകേരളംപുളിങ്കുടി ആവണങ്ങപ്പാറയിൽ കടൽ കാണാനെത്തിയ യുവാവിനെ തിരയിൽ പെട്ടു കാണാതായി

പുളിങ്കുടി ആവണങ്ങപ്പാറയിൽ കടൽ കാണാനെത്തിയ യുവാവിനെ തിരയിൽ പെട്ടു കാണാതായി

വിഴിഞ്ഞം.:-  പുളിങ്കുടി ആവണങ്ങപ്പാറയിൽ ഞായറാഴ്ച വൈകുന്നേരം കപ്പൽ കാണാൻ എത്തിയ യുവാവിനെ കടലിൽ വീണ് കാണാതായി. പുളിങ്കുടി ആഴിമല അജീഷ് ഭവനിൽ അനിൽ–ബീന ദമ്പതിമാരുടെ മകൻ അജീഷ് (26) നെയാണ് കാണാതായത്. അജീഷും കൂടെ താമസിക്കുന്ന യുവതിയും രണ്ടു മക്കളും കാഞ്ഞിരംകുളം സ്വദേശിയായ സുഹൃത്തും കുടുംബവും ഉൾപ്പെടെ കപ്പൽ കാണാനായി ഈ ഭാഗത്ത് എത്തിയതായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.

കൂടെയുളളവരെ പാറയിൽ ഇരുത്തിയ ശേഷം കടലിനോട് ചേർന്ന മറ്റൊരു പാറയിൽ കയറി നിൽക്കുമ്പോൾ ശക്തമായ തിരയിൽപെട്ട് അജീഷ് കടലിൽ വീഴുകയായിരുന്നുവെന്നാണ് ഇവർ പൊലീസിനു നൽകിയ വിവരം. വിഴിഞ്ഞത്തു നിന്ന് കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം ബോട്ടുകളിൽ രാത്രി വൈകിയും തിരച്ചിൽ നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ