Tuesday, August 25, 2026
Homeഅമേരിക്കആഗസ്റ്റ് 1 ന് യു കെ യിൽ അന്തരിച്ച ഏഞ്ചൽ ജെറോമിന് ഓഗസ്റ്റ് 24ന് യാത്രാമൊഴി...

ആഗസ്റ്റ് 1 ന് യു കെ യിൽ അന്തരിച്ച ഏഞ്ചൽ ജെറോമിന് ഓഗസ്റ്റ് 24ന് യാത്രാമൊഴി ബാസിൽഡണിൽ

പ്രസാദ് തീയാടിക്കൽ

ബാസിൽഡൺ, യു.കെ: ഓഗസ്റ്റ് 1- ന് അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ സ്മരണകൾ പങ്കുവെച്ചുകൊണ്ടുള്ള പബ്ലിക് വ്യൂയിംഗും ഹോംഗോയിംഗ് സർവീസും 2026 ഓഗസ്റ്റ് 24 തിങ്കളാഴ്ച നടക്കും. ക്രൈസ്റ്റ്‌വേ ചർച്ചിന്റെ നേതൃത്വത്തിൽ ബാസിൽഡണിലെ Basildon Sport & Leisure Club-ൽ ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയാണ് ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നത്.

ഏഞ്ചൽ ജെറോമിന്റെ ജീവിതത്തെ നന്ദിയോടെയും സ്നേഹത്തോടെയും ഓർക്കുന്നതിനും, അവരുടെ സ്മരണകൾ പങ്കുവെക്കുന്നതിനുമായി കുടുംബാംഗങ്ങളും സഭാവിശ്വാസികളും സുഹൃത്തുക്കളും ഒരുമിച്ചുകൂടും

യുകെയിലെ ബാസിൽഡൺ ക്രൈസ്റ്റ് വേ ചർച്ച് അംഗവും പത്തനംതിട്ട ചാന്തു കാവ് സ്വദേശിയും ജെറോം ജെറിയുടെ ഭാര്യയുമായ ഏയ്ഞ്ചൽ (28) ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ബാസിൽഡൺ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഴ് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

വാർത്ത:പ്രസാദ് തീയാടിക്കൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ