Wednesday, August 26, 2026
Homeഅമേരിക്കവിദേശ ബീഫ് ഇറക്കുമതി: ഒക്ലഹോമ കർഷകരുടെ ആശങ്ക

വിദേശ ബീഫ് ഇറക്കുമതി: ഒക്ലഹോമ കർഷകരുടെ ആശങ്ക

-പി പി ചെറിയാൻ

ഒക്ലഹോമ: രാജ്യത്തെ ബീഫ് വിപണി വില സ്ഥിരപ്പെടുത്തുന്നതിനായി വിദേശ ഇറക്കുമതി ബീഫ് വിപണി വിലയേക്കാൾ 25% കുറഞ്ഞ നിരക്കിൽ വിൽക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കരാർ പ്രഖ്യാപിച്ചു. അടുത്ത 90 ദിവസത്തേക്കാണ് ഈ തീരുമാനം.

അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ പ്രസിഡന്റ് എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവെക്കും. ക്വാട്ട താരിഫുകളൊന്നും ബാധകമായിരിക്കില്ല. കർഷകരെ സഹായിക്കാനാണ് ഈ പദ്ധതിയെന്ന് വൈറ്റ് ഹൗസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഒക്ലഹോമ കാറ്റിൽമെൻസ് അസോസിയേഷൻ ഇതിനെതിരെ രംഗത്തെത്തി.

സർക്കാർ വിപണിയിൽ ഇടപെടുന്നതിന് പകരം വില നിർണ്ണയം ഉപഭോക്താക്കൾക്കും ഉത്പാദകർക്കും വിടണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഇടനിലക്കാരുടെ ഇടപെടൽ കാരണം ഈ വിലക്കുറവ് സാധാരണക്കാർക്ക് ലഭിക്കില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വരൾച്ചയും ഉയർന്ന ചെലവും കാരണം രാജ്യത്ത് കാലിക്കൂട്ടങ്ങളുടെ എണ്ണം കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ