Wednesday, August 26, 2026
Homeഅമേരിക്കഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

ഹൂസ്റ്റണിൽ തീവ്ര ഉഷ്ണതരംഗം തുടരുന്നു; വാരാന്ത്യത്തോടെ നേരിയ മഴയ്ക്ക് സാധ്യത

-പി പി ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ താപനില 100 ഡിഗ്രി ഫാരൻഹീറ്റിൽ (37.7°C) കൂടുതൽ ഉയർന്ന് നിൽക്കുന്ന തീവ്ര ഉഷ്ണതരംഗം തുടരുന്നു. തുടർച്ചയായ നാല് ദിവസങ്ങളിൽ ഉയർന്ന ചൂട് രേഖപ്പെടുത്തിയ ഹൂസ്റ്റണിൽ, ഈ ആഴ്ചയിലുടനീളം ഇതേ സ്ഥിതി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ചൂട് കടുത്തതോടെ തെക്കുകിഴക്കൻ ടെക്സസിലുടനീളം ‘ഹീറ്റ് അഡ്വൈസറി’ (Heat Advisory) പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ആഴ്ചയുടെ അവസാനത്തോടെ ‘ഹീറ്റ് ഡോം’ പ്രതിഭാസത്തിന് നേരിയ അയവ് വരികയും വ്യാഴം, വെള്ളി ദിവസങ്ങളിൽ 30% വരെ മഴയ്ക്ക് സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.

പെട്ടെന്നുണ്ടാകുന്ന വരൾച്ചാ സാധ്യത മുൻനിർത്തി ചെടികൾക്കും വീടിന്റെ തറയ്ക്കും (Foundation) ആവശ്യമായ ജലസേചനം നൽകാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. നിലവിൽ ടെക്സസ് തീരത്തേക്ക് മറ്റ് ചുഴലിക്കാറ്റ് ഭീഷണികളൊന്നുമില്ല.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ