Wednesday, August 26, 2026
Homeഅമേരിക്കചിക്കാഗോ മലയാളീ അസോസിയേഷൻ ജോൺ പുതുശ്ശേരിൽ മെമ്മോറിയൽ സോക്കർ ടൂർണമെന്റ് ഓഗസ്റ്റ് 29ന്

ചിക്കാഗോ മലയാളീ അസോസിയേഷൻ ജോൺ പുതുശ്ശേരിൽ മെമ്മോറിയൽ സോക്കർ ടൂർണമെന്റ് ഓഗസ്റ്റ് 29ന്

മാർട്ടിൻ വിലങ്ങോലിൽ
വൻ സമ്മാനത്തുകയുമായി ചിക്കാഗോയിൽ ഫുട്ബോൾ ആവേശം; വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി ടീമുകൾ

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജോൺ പുതുശ്ശേരിൽ മെമ്മോറിയൽ സോക്കർ ടൂർണമെന്റ് ഓഗസ്റ്റ് 29ന് നോർത്ത് ബ്രൂക്കിലുള്ള ടെക്‌നി പ്രയറി ഫീൽഡിൽ നടക്കും. 1700 Techny Road, Northbrook ആണ് വേദി.

വൻ സമ്മാനത്തുകയുമായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി ടീമുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. മികച്ച ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റ് ആവേശകരമായ ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

ടൂർണമെന്റ് മോളി പുതുശ്ശേരിൽ & ഫാമിലി, രഞ്ജൻ എബ്രഹാം & ഫാമിലി, ഷിബു ജോൺ & ഷൈജു സെല്ലുലോയ്ഡ്, ജിൽസ് വയലുപടിയാനിക്കൽ എന്നിവരാണ് സ്പോൺസർ ചെയ്തിരിക്കുന്നത് .

ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജനറൽ സെക്രട്ടറി ബിജു മുണ്ടക്കൽ, ട്രഷറർ അച്ചൻകുഞ്ഞു മാത്യു, വൈസ് പ്രസിഡന്റ് ലൂക്ക് ചിറയിൽ, ജോയിന്റ് സെക്രെട്ടറി സാറ അനിൽ, ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ എന്നിവരും ടൂർണമെന്റ് കോ-ഓർഡിനേറ്റർമാരായ മനോജ് അച്ചേട്ട്, റിച്ചാർഡ് സാമുവേൽ, അതുൽ കൃഷ്ണ, അരുൺ കൃഷ്ണ, ഡാനി ജോസഫ് എന്നിവരും ബോർഡ് അംഗങ്ങളും ചേർന്നാണ് ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ചിക്കാഗോ മലയാളി സമൂഹത്തിന്റെ കായികമേഖലയിലെ കൂട്ടായ്മയ്ക്കും സൗഹൃദത്തിനും കൂടുതൽ കരുത്തേകുന്ന ഈ ടൂർണമെന്റ് വാശിയേറിയ മത്സരങ്ങൾക്കും ആവേശകരമായ നിമിഷങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്നാണ് സംഘാടകരുടെ

പ്രതീക്ഷ. ടൂർണമെന്റിന്റെ വിജയത്തിനായി കായികപ്രേമികളുടെയും മലയാളി സമൂഹത്തിന്റെയും സഹകരണം സംഘാടകർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :

മനോജ് അച്ചേട്ട് 224 522 2470 റിച്ചാർഡ് സാമുവേൽ 847 767 4949

അതുൽ കൃഷ്ണ 224 392 8028 അരുൺ കൃഷ്ണ 224 716 1219

ഡാനി ജോസഫ് 847 790 6958

വാർത്ത: മാർട്ടിൻ വിലങ്ങോലിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ