Tuesday, August 25, 2026
Homeഅമേരിക്കപരിശുദ്ധ പരുമല തിരുമേനി യുടെ ഏറ്റവും പുതിയ ഭക്തി ഗാനവുമായി പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകൻ...

പരിശുദ്ധ പരുമല തിരുമേനി യുടെ ഏറ്റവും പുതിയ ഭക്തി ഗാനവുമായി പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകൻ ശ്രീ. പീറ്റർ ചേരാനല്ലൂർ എത്തുന്നു…

ഫിലഡൽഫിയ: മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് വളരെ മനോഹരവും, അതിലുപരി ഭക്തി സാന്ദ്രവുമായ ഒരു തീർത്ഥാടന ഭക്തി ഗാനം ഇതാ ഒരുങ്ങുന്നു… “പരുമല വാഴും തിരുമേനി” മലങ്കര ഓർത്തഡോക്സ് സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ എബ്രഹാം മാർ സെറാഫിം തിരുമേനിയുടെ അനുഗ്രഹ തൂലികയിൽ പിറന്ന ഈ ഗാനത്തിന് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്, മലയാള ക്രിസ്ത്യൻ ഭക്തിഗാന രംഗത്തെ പ്രഗത്ഭ സംഗീത സംവിധായകൻ പീറ്റർ ചേരാനല്ലൂർ ആണ്.

സഭയുടെ മികച്ച ഗായകൻ ശ്രീ. അരുൺ സഖറിയ, മികച്ച പിന്നണി ഗായിക എലിസബേത്ത് രാജു, എന്നിവർ ചേർന്ന് ആലപിച്ച ഈ മനോഹര ഗാനം നിർമ്മിച്ചത് അമേരിക്കൻ മലയാളിയും, ഫിലഡൽഫിയാ മലയാളികളുടെ സ്വന്തം ഗായകനും, കൃപാ മ്യൂസിക്സ് സാരഥിയുമായ ശ്രീ. പ്രസാദ് ബേബിയാണ്.

ബിനു സെബാസ്റ്റ്യൻ ഓർക്കസ്ട്രാ ചെയ്തത ഈ ഗാനം, മിക്സ് ചെയ്ത് ശ്രമണ സുന്ദരമാക്കിയത് പ്രശസ്ത റെക്കോർഡിസ്റ്റ് അനിൽ സുരേന്ദ്രൻ, റിയാൻ, കൊച്ചി ആണ്…

കൃപ മ്യൂസിക്സ് & പ്രസാദ് ബേബി കൂട്ടുകെട്ടിൽ പിറക്കുന്ന ഈ ഗാനം, പരുമല പെരുന്നാളിനോടനുബന്ധിച്ച് ഉടൻ റിലീസ് ചെയ്യും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ