Friday, September 20, 2024
Homeകേരളംതേക്കിൻകാട് മൈതാനത്ത് ​ആവേശം സിനിമയിലെ രംഗണ്ണൻ സ്റ്റൈലി’ൽ ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷം

തേക്കിൻകാട് മൈതാനത്ത് ​ആവേശം സിനിമയിലെ രംഗണ്ണൻ സ്റ്റൈലി’ൽ ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷം

തൃശൂർ:ആവേശം സിനിമയിലെ രംഗണ്ണൻ സ്റ്റൈലി’ൽ തേക്കിൻകാട് മൈതാനത്ത് ​ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷം. സംഭവത്തിൽ 32 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 16 പേര്‍ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ പോലീസ് താക്കീത് ചെയ്ത് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കേക്കുമായി കാത്തിരുന്ന സംഘത്തെയും ‘കുട്ടി ഫാൻസി’നെയും നാല് ജീപ്പുകളിലായെത്തിയ പോലീസ് സംഘം വളയുകയായിരുന്നു. പാർട്ടി തുടങ്ങുന്നതിന് മുൻപേ പൊലീസെത്തിയതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി.

ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീൽ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം.ജയിൽ മോചിതനായ മറ്റൊരു ഗുണ്ടാത്തലവനു വേണ്ടി അനുചരന്മാർ കുറ്റൂരിൽ കോൾപാടത്തു പാർട്ടി സംഘടിപ്പിച്ചതിന്റെ റീലുകളും മുൻപു പ്രചരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments