Wednesday, June 24, 2026
Homeഇന്ത്യഡൽഹിയിൽ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റിലായി 

ഡൽഹിയിൽ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റിലായി 

ന്യൂഡൽഹി –ഡൽഹിയിൽ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റിലായി.  ഇതോടെ റസ്റ്റിലായവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്റര്‍ ഉടമയും കോ-ഓര്‍ഡിനേറ്ററും നേരത്തേ അറസ്റ്റിലായിരുന്നു.

അതിനിടെ സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ഡൽഹിയിൽ 13 സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്മെന്റുകള്‍ അടച്ചുപൂട്ടി. ഡൽഹി കോര്‍പ്പറേഷന്റെതാണ് നടപടി. അതേസമയം ഡൽഹി കോച്ചിംഗ് സെന്ററില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിക്കാനിടയായ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. കൊളളലാഭം കൊയ്യുന്ന കോച്ചിംഗ് ബിസിനസിന്റെ ഇരകളാണ് മരിച്ചവരെന്നും,

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.കൊച്ചി സ്വദേശിയടക്കം മൂന്ന് പേരാണ് കേന്ദ്രത്തില്‍ വെള്ളം കയറി മരിച്ചത്. ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ പരീക്ഷാകേന്ദ്രത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായെന്നും പരാതിയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com