നീറ്റ് – പി ജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ 09:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ പരീക്ഷ. ഒറ്റ ഷിഫ്റ്റായി പരീക്ഷ നടത്തും. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായിരിക്കും. അഡ്മിറ്റ് കാർഡ് 25 N ലഭിക്കും. പുതുക്കിയ പരീക്ഷാ കലണ്ടർ അനുസരിച്ചുള്ള ഉദ്യോഗാർത്ഥികൾക്ക് വെബ്സൈറ്റായ nbe.edu.in വഴി അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.
നേരത്തെ ഓഗസ്റ്റ് 24-ന് അഡ്മിറ്റ് കാർഡ് നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീയതി ഓഗസ്റ്റ് 25-ലേക്ക് മാറ്റുകയായിരുന്നു. പരീക്ഷാ കേന്ദ്രത്തിൻ്റെ കൃത്യമായ വിവരങ്ങളും നിർദ്ദേശങ്ങളും അഡ്മിറ്റ് കാർഡിൽ അടങ്ങിയിരിക്കും. അഡ്മിറ്റ് കാർഡിലെ പേര്, ഫോട്ടോ, പരീക്ഷാ കേന്ദ്രം എന്നിവ ഡൗൺലോഡ് ചെയ്ത ഉടൻ ഉദ്യോഗാർത്ഥികൾ കൃത്യമായി പരിശോധിക്കേണ്ടതാണ്.
എന്തെങ്കിലും തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബിഐഎംഎസ് അധികൃതരുമായി ബന്ധപ്പെടുക. വ്യാജ പ്രചാരണങ്ങളിലും സോഷ്യൽ മീഡിയ വാർത്തകളിലും വീഴരുതെന്നും വെബ്സൈറ്റിലെ വിവരങ്ങൾ പിന്തുടരണമെന്നും ബോർഡ് അറിയിച്ചു.
അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
വെബ്സൈറ്റായ nbe.edu.in സന്ദർശിക്കുക
‘NEET PG 2026’ സെക്ഷനിൽ നിന്ന് ‘അപേക്ഷക ലോഗിൻ’ തിരഞ്ഞെടുക്കുക.
യൂസർ ഐഡിയും പാസ്വേഡും നൽകി ലോഗിൻ ചെയ്യുക.
സ്ക്രീനിൽ തെളിയുന്ന അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക.
ഇത്തവണ പരീക്ഷാ രീതിയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചോദ്യങ്ങളുടെ എണ്ണം 200-ൽ നിന്ന് 180 ആയി കുറച്ചു. 720 മാർക്കിലായിരിക്കും പരീക്ഷ. (ഓരോ ശരിയുത്തരത്തിനും 4 മാർക്ക്, തെറ്റായ ഉത്തരത്തിന് 1 മാർക്ക് നെഗറ്റീവ്). 210 മിനിറ്റ് (3 മണിക്കൂർ 30 മിനിറ്റ്) പരീക്ഷാ സമയം മാറ്റമില്ലാതെ തുടരും. ചോദ്യങ്ങളുടെ എണ്ണം കുറച്ചതിനാൽ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിനും കൂടുതൽ സമയം ലഭിക്കും. രാജ്യത്തുടനീളം ഒറ്റ ഷിഫ്റ്റിലായി ഓഗസ്റ്റ് 30നാണ് പരീക്ഷ നടക്കുന്നത്.



