Logo Below Image
Thursday, May 29, 2025
Logo Below Image
Homeകേരളംതലവടിയിൽ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു.

തലവടിയിൽ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു.

വെള്ളപ്പൊക്ക ദുരിതം ഏറ അനുഭവിക്കുന്ന അപ്പർ കുട്ടനാട്ടിലെ തലവടിയിൽ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചു. തമിഴ്നാട് കാരക്കോണത്തു നിന്നുള്ള ഫോർത്ത് ബെറ്റാലിയൻ എൻ.ഡി.ആർ.എഫ് സംഘമാണ് തലവടിയിൽ എത്തിയത്.

അടിയന്തിര ഘട്ടത്തിൽ ദുരിത ബാധിത പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കാനും ദുരിത ബാധിതർക്ക് ലഭ്യമായ സേവനം നൽകാനുമാണ് സംഘത്തിന് ചുമതല.

ജില്ല കളക്ടറിൻ്റെ മേൽനോട്ടത്തിലാണ് എൻ.ഡി.ആർ.എഫ് സംഘം സന്ദർശനം നടത്തുന്നത്. ജില്ലയിലെ വിവിധ ദുരന്തബാധിത പ്രദേശങ്ങളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

എസ്.ഐ വിശാലിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘം നീരേറ്റുപുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വില്ലേജ് ഓഫീസർ റെജി പോൾ ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാർ പിഷാരത്ത് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ