തൃശൂർ –തൃശൂര്‍ ചേലക്കരയില്‍ മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി ഭാര്യവീട്ടിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം. ചേലക്കോട് സൂപ്പിപടി കുണ്ടപ്പാടം വീട്ടില്‍ സുലൈമാനാണ് ഭാര്യ വീട്ടുകാരുടെ മര്‍ദ്ദനമേറ്റത്. ഭാര്യാ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മര്‍ദ്ദനത്തിന്റെ CCTV ദൃശ്യങ്ങളും പുറത്തു വന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. നാലുമാസത്തോളമായി ഭാര്യയുമായി പിണങ്ങി മാറി താമസിച്ചിരുന്ന സുലൈമാന്‍, പെരുന്നാളിന് മകള്‍ക്ക് പുതിയ വസ്ത്രവും സമ്മാനങ്ങളും വാങ്ങി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയുടെ മാതാപിതാക്കള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.മുളവടി കൊണ്ടും പൈപ്പ് കൊണ്ടുമുള്ള മര്‍ദ്ദനത്തില്‍ സുലൈമാന്റെ തലയ്ക്കും കൈ കാലുകള്‍ക്കും പരിക്കേറ്റു. ആദ്യം ചേലക്കര ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയിലും, പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും സുലൈമാന്‍ ചികിത്സ തേടി.
സംഭവത്തില്‍ ഭാര്യാപിതാവ് മൊയ്തുവിനെ ചേലക്കര പോലീസ് അറസ്റ്റ് ചെയ്തു. സുലൈമാന്റെ ഭാര്യ റസീന, ഭാര്യാ പിതാവ് മൊയ്തു, ഭാര്യാ മാതാവ് സഫിയ, എന്നിവര്‍ക്കെതിരെ ചേലക്കര പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.